സ്വന്തം ലേഖകന്‍: ഗ്വാട്ടിമാലയിലെ അഗ്‌നിപര്‍വത സ്‌ഫോടനം; മരണം 25 ആയി; ചാരത്താല്‍ മൂടി നഗരങ്ങള്‍. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഫ്യൂഗോ അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടാകുന്നത്.
സ്‌ഫോടനത്തെ തടര്‍ന്നുണ്ടായ ചാരം സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും വാഹനത്തിന്റെ ഗ്ലാസുകളിലും ചാരം പടര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഇതിന് പുറമെ ആയിരക്കണക്കിന് ആള്‍ക്കാരെ സമീപപ്രദേശങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍ച്ചു. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രദേശവാസികളോട് ശാന്തരായിക്കണമെന്ന് ദേശീയ സുരക്ഷാ സേന അധികൃതര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല