ഗ്വാട്ടിമലയില്‍ 1982ല്‍ നടന്ന ആഭ്യന്തരകലാപവുമായി ബന്ധപ്പെട്ട് മുന്‍ സൈനികന് 6060 വര്‍ഷം തടവ്. പെഡ്രോ പിമെന്റല്‍ എന്ന സൈനികനാണ് അപൂര്‍വമായ ഈ ശിക്ഷ ലഭിച്ചിരിക്കുന്നത്. ലാസ് ദോസ് എറിസ് കൂട്ടക്കൊലയെന്ന് അറിയപ്പെടുന്ന മനുഷ്യത്വരഹിതമായ കൂട്ടക്കുരുതി നടത്തിയതിനാണ് ഇയാളെ കോടതി ശിക്ഷിച്ചെത്. സംഭവത്തില്‍ 201 പേര്‍ കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തെ ആഭ്യന്തര കലാപത്തിനിടെ ആയുധങ്ങള്‍ തെരയാന്‍ ഒരു ഗ്രാമത്തിലെത്തിയ 20 അംഗ സൈന്യം ജനങ്ങളെ കഴുത്തുഞെരിച്ചും തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ 15 അടി താഴ്ചയിലുള്ള കിണറില്‍ തള്ളി എന്നാണ് കേസ്. ഇതില്‍ ശിക്ഷിക്കപ്പെടുന്ന അഞ്ചാമത്തെ സൈനികനാണ് പെഡ്രോ.
1960 മുതല്‍ 1996 വരെയുള്ള കാലയളവില്‍ ഗ്വാട്ടിമാലയില്‍ ആഭ്യന്തരയുദ്ധത്തിനിടെ 10 ലക്ഷം പേര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല