1982 ല്‍ നടന്ന 200 ഓളം പേരെ ഗ്വാട്ടിമാലയില്‍ കൂട്ടക്കൊല ചെയ്ത കേസില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയിലെ കോടതി വിധിച്ച ശിക്ഷയെന്തെന്നോ? 6,060 വര്‍ഷം തടവ്! ഗ്വാട്ടിമാലയിലെ കൂട്ടക്കൊലക്കേസില്‍ മൂന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കാന് 6,060 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. ആര്‍മി ലെഫ്റ്റനന്റ് ആയിരുന്ന ഒരാള്‍ക്ക് വിധിച്ച ശിക്ഷ 6,066 വര്‍ഷത്തെ തടവാണ്.
വിവിധ കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇത്രയും കാലത്തെ അപൂര്‍വ ശിക്ഷാവിധി കോടതി പ്രഖ്യാപിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി കൊന്നൊടുക്കിയ സൈനിക നടപടിയ്ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖരാണ് ശിക്ഷിക്കപ്പെട്ടവര്‍.
വിധി പ്രഖ്യാപിക്കുമ്പോള്‍ കുറ്റാരോപിതരായവരുടെ ബന്ധുക്കള്‍ കോടതി മുറിയ്ക്ക് പുറത്ത് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി, കുറ്റാരോപണങ്ങള്‍ക്ക് തെളിവില്ലെന്നും തങ്ങള്‍ നിരപരാധികളാണ് എന്നുമായിരുന്നു പ്രതികളുടെ കോടതിയിലെ വാദം. എന്നാല്‍ കോടതി ഇത് ചെവിക്കൊണ്ടില്ല.
ആഭ്യന്തര സംഘര്‍ഷങ്ങളും കെടുതികളും നിത്യസംഭവങ്ങളായ ഗ്വാട്ടിമാലയില്‍ 66മുതല്‍ 96 വരെയുള്ള കലാപങ്ങളില്‍ രണ്ട് ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല