സ്വന്തം ലേഖകൻ: രാജ്യാന്തര വിമാനത്താവളത്തിൽ പാസഞ്ചർ ബോർഡിങ് സിസ്റ്റം പ്രോസസിങ് നിലവിൽ വന്നു. ഇനി മുതൽ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 40 മിനിറ്റ് മുൻപ് ബോർഡിങ് പാസുമായി ഗേറ്റുകളിൽ എത്തണം. ഇതിന് ശേഷം ചെക്ക് പോയിന്റ് വഴി വിമാനത്താവളത്തിലേക്ക് കടത്തിവിടില്ല. വിമാനങ്ങൾ കൃത്യ സമയത്തു തന്നെ പുറപ്പെടുന്നതിന് എല്ലാവരും നിർദേശം പാലിക്കണമെന്നും ‘ഒമാൻ എയർപോർട്ട്‌സ്’ അറിയിച്ചു.
അതേസമയം മസ്കറ്റ് വിമാനത്താവളം വഴി ഇനി കാത്തിരിപ്പില്ലാതെ യാത്ര വേഗത്തിൽ നടക്കുമെന്ന് ഒമാൻ വിമാനത്താവള അധികൃതർ അറിയിച്ചു. സെക്കൻഡുകൾകൊണ്ട് നടപടികൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കും. സ്മാർട്ട് ഗേറ്റുകൾ ഏർപ്പെടുത്തിയതോടെ ഇമിഗ്രേഷൻ, ചെക്ക്-ഇന്‍ കൗണ്ടറിലെ നീണ്ട നിര ഇനിയുണ്ടാകില്ല.
ഇമിഗ്രേഷൻ അടക്കമുള്ള നടപടികൾ പൂർത്തിയാക്കാൻ പലപ്പോഴും മണിക്കൂറുകൾ യാത്രക്കാർ വിമാനത്താവളത്തിൽ കാത്തു നിൽക്കേണ്ടി വരും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേർ ഇത്തരത്തിൽ വിമാനത്താവളത്തിൽ കാത്തുനിൽക്കാറുണ്ട്. നിരവധി യാത്രക്കാർ ഇതുസംബന്ധിച്ച് പരാതികൾ ഉന്നതിയിച്ചുണ്ട്. അതിന്റെ അടിസ്ഥാനതത്തിലാണ് സ്മാർട്ട് ഗേറ്റുകളുടെ പ്രവർത്തനം വേഗത്തിലാക്കാൻ തീരുമാനിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല