ഗില്‍ഫോര്‍ഡ്: ഹോളി ഫാമിലി പ്രെയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷം വിവിധ കലാപരിപാടികളോടെ വര്‍ണോജ്ജ്വലമായി ആഘോഷിച്ചു. സെന്റ് ക്ലെയര്‍ ചര്‍ച്ച് ഹാളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ഡെയ്സി, അല്‍ഫോന്‍സ എന്നിവരുടെ നേതൃത്വത്തില്‍ ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിച്ച കാരള്‍ ഗാനങ്ങള്‍, നേറ്റിവിറ്റി ഷോ, നൃത്തങ്ങള്‍ തുടങ്ങി വൈവിധ്യാമാര്‍ന്ന പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മറ്റ്കൂട്ടിയ സി എ ജോസഫ് ക്രിസ്മസ് സന്ദേശം നല്‍കി. സന്തോഷവും സമാധാനവും നിറഞ്ഞ ഒരുലോകം സൃഷ്ടിക്കുവാന്‍ ദൈവത്തിന്റെ പ്രകാശം നമ്മുടെ മനസിലേക്ക് കടന്നുവരണമെന്നും മറ്റുള്ളവരോടുള്ള അസഹിഷ്ണുതയും വിദ്വേഷവും മനസില്‍ നിന്നും നിര്‍മ്മാജര്‍ജനം ചെയ്താല്‍ മാത്രമെ അതിന് സാധിക്കുകയുള്ളുവെന്നും സി എ ജോസഫ് തന്റെ സന്ദേശത്തില്‍ എടുത്ത് പറഞ്ഞുയ തുടര്‍ന്ന് സോണല്‍, ജെസ്വിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലപിച്ച വിവിധ കാരള്‍ ഗാനങ്ങള്‍ അതീവ ഹൃദ്യമായി.
കെവിന്‍ ക്ലീറ്റസ്- ഈവ ആന്റണിയും ഗ്രൂപ്പും ചേര്‍ന്നവരിപ്പിച്ച നേറ്റിവിറ്റി ഷോ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഡോണയും സംഘവും ചേര്‍ന്നവരിപ്പിച്ച കുട്ടികളുടെ ഡാന്‍സ് ഏറെ ആകര്‍ഷണീയമായിരുന്നു. മോളി ക്ലീറ്റസ്, സോഫി ബിച്ചു. നിമ്മി, നേഹ എന്നിവര്‍ അതരിപ്പിച്ച നൃത്തം ഉന്നതനിലവാരം പുലര്‍ത്തി. ആന്റണി എബ്രഹാം സാന്റാക്ലോസുമായി നടത്തിയ വ്യത്യസ്തമായ അഭിമുഖം സദസ്സിന്റെ ഹര്‍ഷാരവം ഏറ്റുവാങ്ങി.
സാന്റായായി വേഷമിട്ട ക്ലീറ്റസ് സ്റ്റീഫന്‍ മികവ് പുലര്‍ത്തി. ആഘോഷപരിപാടികളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സാന്റാ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തേജാ സന്തോഷായിരുന്നു പ്രൊഗ്രാം അവതാരക. പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് പ്രെയര്‍ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ആന്റണി എബ്രഹാം സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മോളി ക്ലീറ്റസ് നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ പരിപാടികള്‍ പര്യവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല