സ്വന്തം ലേഖകന്‍: രാജസ്ഥാനില്‍ ഗുജ്ജറുകള്‍ സംവരണം ആവശ്യപ്പെട്ടു നടത്തുന്ന പ്രക്ഷോഭം തെരുവിലേക്ക്. സര്‍ക്കാര്‍ ജോലിയില്‍ അഞ്ച് ശതമാനം സംവരണം നല്‍കണമെന്നാണ് ഗുജ്ജര്‍ സമുദായത്തിലുള്ളവരുടെ ആവശ്യം. പ്രശ്‌നം ചര്‍ച്ച ചെയ്യാനായി രാജസ്ഥാന്‍ സര്‍ക്കാര്‍ ഗുജ്ജര്‍ സമുദായ നേതാക്കളെ ക്ഷണിച്ചെങ്കിലും നേതാക്കള്‍ ക്ഷണം നിരസിച്ചു.
സര്‍ക്കാര്‍ തങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം നല്‍കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഗുജ്ജര്‍ അര്‍കാശന്‍ സംഘര്‍ഷ് സമിതി വക്താവ് ഹിമ്മത് സിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തങ്ങള്‍ സര്‍ക്കാരിന്റെ പ്രതികരണത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ ഭാവി കാര്യങ്ങളില്‍ തീരുമാനമാകുമെന്നും ഹിമ്മത് സിംഗ് വ്യക്തമാക്കി.
നൂറ് കണക്കിന് പ്രക്ഷോഭകര്‍ ഡല്‍ഹി, മുംബൈ റയില്‍വേ പാതയില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നതിനാല്‍ ഈ വഴിയുള്ള തീവണ്ടി ഗതാഗതം പൂര്‍ണമായും താറുമാറായി. പല തീവണ്ടികളും വഴി തിരിച്ചു വിട്ടിട്ടുണ്ട്. ഭാരത്പൂര്‍, ഹിന്ദുവാന്‍ റോഡ് ഗതാഗതവും താറുമാറായതായി പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല