സ്വന്തം ലേഖകന്‍: ഗുജറാത്തിലെ ബിജെപി നേതാവിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരാന്‍ ഭാരത് മാതാ കി ജയ് എന്നെഴുതണമെന്ന് നിര്‍ദ്ദേശം. ബിജെപി നേതാവും ശ്രീ പട്ടേല്‍ വിദ്യാര്‍ഥി ആശ്രം ട്രസ്റ്റ് തലവനുമായ ബിജെപി നേതാവ് ദിലീപ് സംഗാനിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വിവാദ നിയമം.
ഒരു കോളേജും മൂന്ന് സ്‌കൂളുകളുമാണ് ട്രസ്റ്റിന്റെ കീഴിലുള്ളത്. വിദ്യാര്‍ഥികളില്‍ ദേശീയത വളര്‍ത്താനാണ് ഈ നടപടിയെന്ന് ദിലീപ് സംഗാനി പറഞ്ഞു. എംവി പട്ടേല്‍ കന്യ വിദ്യാലയ്, ടിപി മേത്ത, എംടി ഗാന്ധി ഗേള്‍സ് ഹൈസ്‌കൂള്‍, പട്ടേല്‍ വിദ്യാര്‍ഥി ആശ്രം, എംഡി പട്ടേല്‍ ഫിസിയോ തെറാപ്പി കോളേജ് എന്നിവിടങ്ങളിലായി 5000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
2012 വരെ ടിപി മേത്ത, എംടി ഗാന്ധി ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവ മുന്‍സിപ്പല്‍ കന്യാ സ്‌കൂള്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അമ്രേലി മുന്‍സിപ്പാലിറ്റി സ്‌കൂളുകള്‍ ട്രസ്റ്റിന് കൈമാറുകയായിരുന്നു. ഇന്നും ഈ സ്‌കൂളുകള്‍ സര്‍ക്കാര്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല