സ്വന്തം ലേഖകന്‍: ഓണവും ബലി പെരുന്നാളും പ്രമാണിച്ച് ഗള്‍ഫ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറച്ചു. ഓണവും ബലിപ്പെരുന്നാളും ഏറ്റവും തിരക്കേറിയ സീസണ്‍ ആയതിനാലാണ് കമ്പനികളുടെ ഈ മത്സരം. കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള വിമാനങ്ങളുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുകയാണ് പതിവ്.
ആദ്യം ടിക്കറ്റ് നിരക്ക് കുറച്ചത് ഒമാന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഒമാന്‍ എയറാണ്. നിശ്ചിത കാലത്തേക്ക് മാത്രമുള്ള ഈ ഓഫറില്‍ ഇന്ത്യയുടെ വ്യത്യസ്ത സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ 75 മുതല്‍ 80 ഒമാന്‍ റിയാല്‍ വരെയാണ്. ഖത്തര്‍ എയര്‍വേഴ്‌സ്, ഫ്‌ളൈ ദുബായ് എന്നീ വിമാന കമ്പനികളും വൈകാതെ നിരക്ക് ഇളവ് ചെയ്യുമെന്നാണ് സൂചന.
ജെറ്റ് എയര്‍വേഴ്‌സ് നിലവില്‍ ഓണ്‍ലൈന്‍ ടിക്കറ്റുകളില്‍ 10 ശതമാനം ഇളവ് നല്‍കി വരുന്നുണ്ട്. എന്നാല്‍ ഈ ഓഫര്‍ പരിമിതകാലത്തേക്കാണ്. ഡിസംബര്‍ 31 നുള്ള യാത്രക്കാണ് ഈ ഓഫര്‍. സെപ്റ്റംബറില്‍ കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലേക്കുള്ള നിരക്കുകള്‍ 140 റിയാലും താഴെയായിരിക്കുമെന്ന് ജെറ്റ് എയര്‍വേഴ്‌സ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല