1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2015

കോഴിക്കോട്: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പളസ് കമ്പനിയുടെ ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പ്രകാശനം കോഴിക്കോട് നടന്നു. ഒമ്പതു വര്‍ഷമായി ഖത്തറില്‍ പ്രസിദ്ധീകരിച്ചുവരുന്ന ഡയറക്ടറി ഇക്കാലയളവില്‍ ചെറുകിട, ഇടത്തരം വ്യാപാര മേഖലകളില്‍ വമ്പിച്ച സ്വാധീനമാണുണ്ടാക്കിയിട്ടുള്ളത്. കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസി സമൂഹത്തിന് ഗള്‍ഫ് വ്യാപാര വാണിജ്യ മേഖലയെ സൂക്ഷ്മമായി പരിചയപ്പെടാന്‍ ഡയറക്ടറി സഹായകമാകും. ഉപഭോക്താക്കളുടേയും സംരംഭകരുടേയും താല്‍പര്യവും നിര്‍ദേശവും കണക്കിലെടുത്ത് ഡയറക്ടറി ഓണ്‍ലൈനിലും ലഭ്യമാക്കിയിട്ടുണ്ട്.

കോഴിക്കോട് ഹോട്ടല്‍ സ്പാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ലസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര മലബാര്‍ ഗോള്‍ഡ് ഷോറൂം ഡപ്യൂട്ടി ഹെഡ് സക്കീര്‍ ഹുസൈന് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഇന്തോ ഗള്‍ഫ് വാണിജ്യ രംഗത്തെ ബിസിനസ് സംരംഭകര്‍ക്ക് ബിസിനസ് കാര്‍ഡ് ഡയറക്ടറി ഏറെ സഹായകമാകുമെന്നതിനാലാണ് കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് അമാനുല്ല പറഞ്ഞു. റഷീദ പുളിക്കല്‍, മുഹമ്മദ് റഫീഖ്, ഷബീറലി, ജി കെ നമ്പൂതിരി, ഷാജു അഗസ്റ്റിന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.