ദോഹ. വ്യക്തിബന്ധങ്ങള്‍ വ്യാപാര ബന്ധങ്ങളേയും നിക്ഷേപത്തേയും കാര്യമായി സ്വാധീനിക്കുന്ന സമകാലിക ലോകത്ത് ബിസിനസ് കാര്‍ഡ് ഡയറക്ടറി എന്ന ആശയം ഏറെ പ്രസക്തമാണെന്നും സ്മോള്‍ ആന്‍ഡ് മീഡിയം മേഖലകളില്‍ ഈ സംരംഭത്തിന് വമ്പിച്ച സ്വാധീനമുണ്ടാക്കുവാന്‍ കഴിയുമെന്നും ദോഹ ബാങ്ക് കോര്‍പറേറ്റ് ആന്റ് കൊമേഴ്സ്യല്‍ ബാങ്കിംഗ് മേധാവി സി.കെ. കൃഷ്ണന് അഭിപ്രായപ്പെട്ടു. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഒമ്പതാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് മേഖലയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കും സംരഭകര്‍ക്കും മികച്ച റഫറന്‍സായി കുറഞ്ഞ കാലം കൊണ്ട് തന്നെ ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി മാറിയതായി ഡയറക്ടറിയുടെ ആദ്യ പതിപ്പ് സ്വീകരിച്ച് സംസാരിച്ച ഖത്തര്‍ യു. എ. ഇ. എക്സ്ചേഞ്ച് കണ്ട്രി മാനേജര്‍ എഡിസണ് ഫെര്‍ണാണ്ടസ് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക രംഗത്ത് സ്വീകരിക്കുന്ന ഉദാരവല്ക്കരണവും നിക്ഷേപ ചങ്ങാത്ത സമീപനവും കൂടുതല്‍ സംരംഭകരെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നുണ്ട്. സാമ്പത്തിക സാമൂഹ്യ സാംസ്കാരിക കായിക രംഗങ്ങളില്‍ മാതൃകാപരമായ നടപടികളിലൂടെ ഗള്‍ഫ് മേഖലയില്‍ അസൂയാവഹമായ പുരോഗതിയാണ് ഖത്തര്‍ കൈവരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും വിദ്യാഭ്യാസ രംഗത്തുമെന്നുവേണ്ട ഖത്തറിന്റെ നേട്ടങ്ങളും പുരോഗതിയിലേക്കുള്ള കുതിച്ചുചാട്ടവും ഏറെ വിസ്മയകരമാണ്. പുതിയ സംരംഭകര്‍ക്കും നിലവിലുള്ള വ്യവസായികള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അനായാസം നിര്‍വഹിക്കുവാന്‍ സഹായകരമായ സംരംഭമാണ് ബിസിനസ് കാര്‍ഡ് ഡയറക്ടറി എന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.
ഉപഭോക്താക്കളുടേയും സംരംഭകരുടേയും താല്പര്യവും നിര്‍ദേശവും കണക്കിലെടുത്ത് ഡയറക്ടറി ഓണ്‍ലൈനിലും ലഭ്യമായതായും കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തന മേഖല വികസിപ്പിക്കാനുദ്ദേശിക്കുന്നതായും മീഡിയ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഓരോ വര്‍ഷവും കൂടുതല്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഡയറക്ടറി വിപുലീകരിച്ചുവരികയാണ്.
അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്ക്കൂള് പ്രസിഡണ്ട് ഡോ. എം. പി. ഹസ്സന് കുഞ്ഞി, ട്രാന്‍സ് ഓറിയന്റ് മാനേജര്‍ കെ.പി. നൂറുദ്ധീന്‍, ഈസ അല്‍ ദര്‍ബസ്തി മാനേജര്‍ ഫവാസുല്‍ ഹഖ്, സിറ്റീസ് കണ്‍സ്ട്രക്ഷന്‍സ് ജനറല്‍ മാനേജര്‍ നൗഷാദ് ആലം മാലിക്, സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന് മുഹമ്മദ് സംസാരിച്ചു.
അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, ഷറഫുദ്ധീന്‍ തങ്കത്തില്‍, ഫൗസിയ അക്ബര്‍, അഫ്സല് കിളയില്‍, മുഹമ്മദ് റഫീഖ്, സിയാറുഹ്മാന്‍ മങ്കട, ശബീറലി കൂട്ടില്‍, സെയ്തലവി അണ്ടേക്കാട്, അശ്കറലി
, ഖാജാ ഹുസൈന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
ഫോട്ടോ. മീഡിയാ പ്ളസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഒമ്പതാം പതിപ്പ് ഖത്തര്‍ യു. എ. ഇ. എക്സ്ചേഞ്ച് കണ്ട്രി മാനേജര്‍ എഡിസണ് ഫെര്‍ണാണ്ടസിന് ആദ്യ പ്രതി നല്കി ദോഹ ബാങ്ക് കോര്‍പറേറ്റ് ആന്റ് കൊമേര്‍ഷ്യല്‍ ബാങ്കിംഗ് മേധാവി സി.കെ. കൃഷ്ണന് പ്രകാശനം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല