1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2024

സ്വന്തം ലേഖകൻ: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)യുടെ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് (നീറ്റ്-യുജി) ഇനി 3 നാള്‍. ഖത്തറില്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ആണ് പരീക്ഷാ സെന്‍റ‌ര്‍. മേയ് 5ന് ദോഹ പ്രാദേശിക സമയം 11.30 മുതല്‍ ഉച്ചയ്ക്ക് 2.50 വരെയാണ് പരീക്ഷ. രാവിലെ 8.30 മുതല്‍ വിദ്യാർഥികള്‍ക്ക് പരീക്ഷാ സെന്‍റ‌റില്‍ പ്രവേശിക്കാം.

മുഴുവന്‍ വിദ്യാർഥികളും രാവിലെ 11.00 ന് മുന്‍പായി പരീക്ഷാ സെന്‍റ‌റില്‍ ഹാജരായിരിക്കണമെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. 11.00ന് ശേഷം വരുന്ന വിദ്യാർഥികള്‍ക്ക് സെന്‍റ‌റില്‍ പ്രവേശനം അനുവദിക്കില്ലെന്നും എംബസി അധികൃതര്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചു വേണം പരീക്ഷ എഴുതാനെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

പരീക്ഷാ സെന്‍റ‌ര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരെ 44572888, 55865725 എന്നീ നമ്പറുകളില്‍ പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ 8.00നും ഉച്ചയ്ക്ക് 3.00 നും ഇടയില്‍ ബന്ധപ്പെടാം. ഖത്തറിന് പുറമേ കുവൈത്ത് സിറ്റി, യുഎഇയില്‍ ദുബായ്, അബുദാബി, ഷാര്‍ജ, ഒമാനിലെ മസ്‌ക്കത്ത്, ബഹ്‌റൈനിലെ മനാമ, സൗദി അറേബ്യയിലെ റിയാദ് എന്നിവിടങ്ങളാണ് ഗള്‍ഫിലെ മറ്റ് പരീക്ഷാ സെന്‍റ‌റുകള്‍.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍ടിഎ പ്രസിദ്ധീകരിച്ച പരീക്ഷാ സെന്‍റ‌റുകളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് പുറത്തുള്ള കേന്ദ്രങ്ങള്‍ ഒഴിവാക്കിയത് വലിയ ആശങ്കകള്‍ക്ക് വഴിതെളിച്ചിരുന്നു. പ്രവാസി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കനത്ത പ്രതിഷേധത്തിന്‍റ‌െ ഫലമായി ഇന്ത്യയ്ക്ക് പുറത്തുള്ള 14 നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അധികൃതര്‍ പുന: സ്ഥാപിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.