സ്വന്തം ലേഖകൻ: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പലിശ നിരക്കില്‍ മാറ്റം വരുത്തി ഗള്‍ഫ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍. രാജ്യത്തെ ബാങ്കുകള്‍ സെന്‍ട്രല്‍ ബാങ്കില്‍ ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്ന തുകയ്ക്കുള്ള പലിശനിരക്കിലാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് മാറ്റം വരുത്തിയിരിക്കുന്നത്. ഇരുപത്തിയഞ്ച് ബേസിസ് പോയിന്റിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഒഡിഎഫ് നിരക്ക് 5.15 നിന്ന് 5.40 ശതമാനമായി ഉയര്‍ത്തി. സൗദി അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളും പലിശനിരക്കുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സൗദി സെന്‍ട്രല്‍ ബാങ്ക് റിപ്പോ – റിവേഴ്സ് റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. റിപ്പോ ആറ് ശതമാനമായും റിവേഴ്സ് റിപ്പോര്‍ 5.5 ശതമാനവുമായിട്ടാണ് സൗദി വര്‍ദ്ധിപ്പിച്ചത്.
ഖത്തറും പലിശനിരക്കുകളില്‍ ഇരുപത്തിയഞ്ച് ബേസിസ് പോയിന്റ് വര്‍ദ്ധന വരുത്തി. ഖത്തറില്‍ റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായും വര്‍ദ്ധിച്ചു. ബഹ്റൈന്‍ ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കുള്ള പലിശ 6.25 ശതമാനമായും ഒഡിഎഫ് ആറ് ശതമാനവും ഉയര്‍ത്തി. കുവൈത്ത് സെന്‍ട്രല്‍ ബാങ്കും പലിശനിരക്കുകളില്‍ കാല്‍ശതമാനത്തിന്റെ വര്‍ദ്ധനായണ് വരുത്തിയിരിക്കുന്നത്. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്കുകളില്‍ ഇരുപത്തിയഞ്ച് ബേസിസ് പോയിന്റെ വര്‍ദ്ധനയാണ് വരുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല