സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിത ചെലവ് ഏറ്റവും കുഞ്ഞ രാജ്യമായി കുവെെറ്റ്. ഡാറ്റാബേസുകളിലൊന്നായ നംബിയോ ആണ് 2023 ആദ്യ പകുതിയിലെ കണക്കുകള്‍ പുറത്ത് വിട്ടത്. ലോക രാജ്യങ്ങളുടെ ജീവിത ചെലവ് സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിടുന്ന സംഘടനയാണ് ഇത്.
ഓരോ ആറ് മാസം കൂടുമ്പോഴും ഇവർ പട്ടിക പുറത്തുവിടാറുണ്ട്. മൂന്ന് കാര്യങ്ങൾ പരിഗണിച്ചാണ് ഇവർ പട്ടിക പുറത്തുവിടുക. റെസ്റ്റോറന്റുകൾ, അവശ്യസാധനങ്ങള്‍, യൂട്ടിലിറ്റികൾ, ഗതാഗതം, എന്നിവയാണ് ഈ മൂന്ന് കാര്യങ്ങൾ. എന്നാൽ പട്ടികയിൽ താമസ വാടക പോലുള്ള കാര്യങ്ങൾ ഉൾപ്പെടുത്താറില്ല. ലോകത്തിലെ 139 രാജ്യങ്ങളിലെ ജീവിത ചെലവാണ് പട്ടികയിൽ വിലയിരുത്തപ്പെടുന്നത്.
പട്ടികയിൽ ഏറ്റവും ചെലവേറിയ അറബ് രാജ്യങ്ങളിൽ ദുബായ് ആണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ദോഹ, അബുദാബി, അൽ ഖോബാർ,റിയാദ്, മസ്‌കറ്റ്, ഷാർജ, മനാമ, ബെയ്‌റൂത്ത്, റമല്ല, ജിദ്ദ, ദമാം എന്നീ സ്ഥലങ്ങൾ ആണ് കുവെെറ്റിന് തൊട്ടുപിന്നിലുള്ളത്. 2023ലെ ആദ്യ ആറ് മാസത്തെ ചെലവ് കൂടിയ നഗരങ്ങൾ ബെയ്‌റൂട്ട്, ദുബായ് എന്നീ നഗരങ്ങൾ ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല