1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2023

സ്വന്തം ലേഖകൻ: കൊടും ചൂടിൽ വിയർക്കുന്ന ഗൾഫിന് ആശ്വാസം; ഇത്തവണ തണുപ്പുകാലം എത്തുവാനാണ് സാധ്യത എന്ന് കാലാവസ്‌ഥാ വിദഗ്ദ്ധർ പറയുന്നു. പ്രമുഖ കാലാവസ്‌ഥാ നിരീക്ഷകൻ അബ്ദുല്ല അൽ അസൗമി ആണ് തന്റെ ട്വിറ്റർ പേജിൽ ഇക്കാര്യം അറിയിച്ചത്.

കിഴക്കൻ, തെക്കുകിഴക്കൻ പ്രദേശങ്ങളിലും മധ്യ, തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും മഴയുള്ള സാഹചര്യങ്ങൾ കാരണവും സൈബീരിയയിൽ മഞ്ഞുമൂടിയ നിലയിലും ആയതാണ് ശൈത്യകാലം നേരത്തെ ഉണ്ടാവാൻ കാരണമെന്നും കുറിച്ചു. നേരത്തെ എത്തുന്ന ശൈത്യകാലം പതിവിലും വ്യത്യസ്തമായി കുറച്ചുകാലം കൂടി നീണ്ടു നിൽക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്‌ഥാ വിദഗ്ധർ പറയുന്നു.

കടുത്ത ചൂടിൽ രാജ്യം വിയർക്കുമ്പോൾ ശൈത്യകാലം നേരത്തെ എത്തുമെന്നുള്ള സൂചന വളരെ ആശ്വാസമാണ് നൽകുന്നത്. പ്രത്യേകിച്ച് തുറസ്സായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അസഹനീയമായ ചൂടാണ് സഹിക്കുന്നത്.

ഉച്ച വിശ്രമ നിയമം ഉണ്ടെങ്കിൽ തന്നെയും പല ദിവസങ്ങളിലും രാവിലെ മുതൽ അനുഭവപ്പെടുന്ന കടുത്ത ചൂടും ഹ്യുമിഡിറ്റിയും വലിയ ശാരീരിക അസ്വസ്‌ഥതകളാണ് ഉണ്ടാക്കുന്നത്. ചൂട് കാലത്ത് പിടി പെടുന്ന പല രോഗങ്ങളുമായി നിരവധി തൊഴിലാളികൾ ഹെൽത്ത് സെന്ററുകളിലും മെഡിക്കൽസെന്ററുകളിലും പരിശോധനയ്ക്ക് എത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.