1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2022

സ്വന്തം ലേഖകൻ: ഇടക്കാലത്ത് ഗള്‍ഫ് രാജ്യങ്ങള്‍ വലിയ തോതിലുള്ള സാമ്പത്തിമാന്ദ്യ ഭീഷണി നേരിട്ടെങ്കിലും എല്ലാവരും തന്നെ പിന്നീട് ശക്തമായ രീതിയില്‍ തിരിച്ചുകയറി. മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദേശികള്‍ക്ക് ഇത് നല്‍കിയ ആശ്വാസം ചില്ലറയല്ല. ഇപ്പോഴിതാ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ശക്തമാവുമെന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ എം എഫ്) വ്യക്തമാക്കുന്നത്.

മിഡിൽ ഈസ്റ്റിലെയും മധ്യേഷ്യയിലെയും എണ്ണ കയറ്റുമതിക്കാരായ രാജ്യങ്ങള്‍ 2022-2026 കാലയളവിൽ വലിയ നേട്ടം ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാലയളവില്‍ വിദേശ വ്യാപാരത്തിലൂടെ ഇവർ ഏകദേശം 1 ട്രില്യൺ ഡോളർ സമ്പാദിക്കുമെന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് പ്രതീക്ഷിക്കുന്നത്.

ഗൾഫ് അറബ് സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ നേട്ടമുണ്ടാകുന്ന വർഷങ്ങളാണ് വരാന്‍ പോവുന്നതെന്ന് ചുരുക്കം. എണ്ണ വരുമാനത്തിലൂടെയുള്ള നേട്ടം രാജ്യത്ത് വികസന പ്രവർത്തികള്‍ വർധിപ്പിക്കുകയും അത് രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വർധിപ്പും. മലയാളികള്‍ ഉള്‍പ്പടേയുള്ളവർക്ക് ഇതിലൂടെ സ്വാഭാവികമായും നേട്ടമുണ്ടാവും.

എണ്ണയില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ ഒരു വർഷം മുമ്പ് ഐ എം എഫ് പ്രതീക്ഷിച്ചതിലും കൂടുതലാണ്. സൗദി അറേബ്യയും ഗൾഫ് സഹകരണ കൗൺസിലിലെ മറ്റ് അഞ്ച് അംഗങ്ങളുമായിരിക്കും, വളർന്നുവരുന്ന വിപണികളില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കുന്നവർ. ഫണ്ട് അനുസരിച്ച് അവരുടെ എണ്ണ വരുമാനത്തിന്റെ മൂന്നിലൊന്ന് ലാഭം ഉണ്ടാക്കാന്‍ സാധിക്കുമെന്നതിനാല്‍ കൂടുതല്‍ പ്രയോജനം ഈ രാജ്യങ്ങള്‍ക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിനു ശേഷമുള്ള വ്യാപാരത്തിലും ഉൽപ്പാദനത്തിലുമുള്ള തടസ്സങ്ങളും മറ്റും കാരണം വർഷത്തിൽ ഭൂരിഭാഗവും എണ്ണയുടെ വില ബാരലിന് 100 ഡോളറിന് മുകളിൽ നിലനില്‍ക്കുകയാണ്. എന്നാൽ, മിഡിൽ ഈസ്റ്റിലെ വൻകിട ഉൽപ്പാദകരെ സംബന്ധിച്ചിടത്തോളം, എണ്ണ വിലയിലെ കുതിച്ചുചാട്ടം വർഷങ്ങളിൽ ആദ്യമായി ബജറ്റുകളെ തന്നെ തകിടം മറിക്കുന്ന ഫലമാണുണ്ടാക്കിയത്.

ഗൾഫ് രാജ്യങ്ങളുടെ ശരാശരി കറണ്ട്-അക്കൗണ്ട് മിച്ചം 2022-ൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏകദേശം 10% ആണ് പ്രതീക്ഷിക്കുന്നു, ഇത് കഴിഞ്ഞ വർഷത്തെ ലെവലിന്റെ ഏതാണ്ട് ഇരട്ടിയണ്. ഐ എം എഫ് റിപ്പോർട്ട് അനുസരിച്ച് 2023-ൽ 7.8% എത്തും. ജി‌സി‌സിയിലെ സാമ്പത്തിക വിപുലീകരണത്തിന്റെ വേഗത കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികവും 2022 ൽ 6.5 ശതമാനത്തിലെത്തുമെന്നുമാണ് പ്രതീക്ഷ.

ഏപ്രിലിലെ ഐ‌എം‌എഫിന്റെ പ്രവചനത്തേക്കാൾ അല്പം കൂടുതലുമാണ് ഇത്. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുടനീളമുള്ള എണ്ണ ഉത്പാദക രാജ്യങ്ങളിലും ജിഡിപി വളർച്ച 5% ആയി ഉയർത്താനും ഇത് സഹായിക്കുന്നു. . ഉയർന്ന പണപ്പെരുപ്പം, വർദ്ധിച്ചുവരുന്ന പലിശനിരക്ക്, ആഗോള ഊർജ പ്രതിസന്ധി എന്നിവയുടെ പശ്ചാത്തലമാണ് ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണവിപണിയെ മൂലധന സ്രോതസ്സെന്ന നിലയിൽ എന്നത്തേക്കാളും പ്രാധാന്യത്തോടെ നിലനിർത്തുന്നത്.

സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നിവ ഉൾപ്പെടുന്ന രാജ്യങ്ങളിലെ അന്താരാഷ്ട്ര കരുതൽ ശേഖരം ഈ വർഷം ഏകദേശം 843 ബില്യൺ ഡോളറും 2023ൽ 950 ഡോളറായി ഉയരുമെന്നും ഐ എം എഫ് പറയുന്നു. ഗൾഫിൽ നിന്ന് മേഖലയിലെ ദരിദ്ര സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള പ്രവാസി തൊഴിലാളികളുടെ പണമടയ്ക്കൽ ഇടത്തരം കാലയളവിൽ പ്രതിവർഷം 1.9% മുതൽ 3.4% വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.