സ്വന്തം ലേഖകൻ: കേരളം – ഗൾഫ് യാത്രക്കപ്പൽ സർവീസ് എന്നു തുടങ്ങുമെന്നതിൽ തീരുമാനമായിട്ടില്ലെന്നും കൊച്ചി തുറമുഖമാണ് ഇപ്പോൾ പരിഗണനയിലുള്ളതെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അടുത്തഘട്ട വികസനത്തിനുള്ള പരിസ്ഥിതി പഠനം പൂർത്തീകരിച്ചെന്നും കേന്ദ്രാനുമതിക്ക് അപേക്ഷ നൽകിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ഒന്നാംഘട്ടത്തിനു കേന്ദ്രസർക്കാരിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കുന്നതിനുള്ള ത്രികക്ഷി കരാർ അധികം വൈകാതെ ഒപ്പുവയ്ക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
സംസ്ഥാനം ഇതുവരെ 854.38 കോടി രൂപയാണു പദ്ധതിക്കായി ചെലവിട്ടത്. വിഴിഞ്ഞം കസ്റ്റംസ് തുറമുഖമായി അംഗീകരിച്ചുകൊണ്ടുള്ള അംഗീകാരം ലഭ്യമായിട്ടുണ്ട്. ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച്, കസ്റ്റോഡിയൻ കോഡ് എന്നിവയ്ക്കുള്ള അംഗീകാരവും ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് ക്ലിയറൻസുമാണ് ഇനി ലഭിക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല