സ്വന്തം ലേഖകന്‍: പ്രവാസികളെ ആശങ്കയിലാക്കി ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു, അറബ് രാജ്യങ്ങള്‍ക്കെതിരെ വില കുറഞ്ഞ എണ്ണയുമായി ഇറാന്‍ രംഗത്ത്. ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് 29 ഡോളര്‍ എന്ന നിലയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
വിലക്ക് നീങ്ങിയതോടെ ഇറാനില്‍ നിന്നും വീണ്ടും എണ്ണ കയറ്റുമതി പുനരാരംഭിച്ചതാണ് വിലയിടിവിന് കാരണം.ഉത്പാദനം കുറച്ച് വില നിയന്ത്രിയ്ക്കാനുള്ള അറബ് രാജ്യങ്ങളുടെ തന്ത്രത്തിന് വിരുദ്ധമായി വന്‍തോതില്‍ വിപണികളിലേയ്ക്ക് ഇറാന്‍ എണ്ണ കയറ്റുമതി ചെയ്യുകയാണ്.
എണ്ണ വിലയിലെ സ്ഥിരതയില്ലായ്മ നിക്ഷേപകരെയും അകറ്റി സ്വര്‍ണത്തിലേയ്ക്കും മറ്റും നിക്ഷേപങ്ങള്‍ നീങ്ങുന്ന അവസ്ഥയാണുള്ളത്.
ഈ നില തുടര്‍ന്നാല്‍ വില 20 ഡോളറിലും താഴെ എത്തുമെന്ന ആശങ്കയും നിലനില്‍ക്കുന്നു
എണ്ണവിലയില്‍ ഇനിയും തുടര്‍ച്ചയായ ഇടിവുണ്ടായാല്‍ അറബ് സാമ്പത്തിക മേഖല വന്‍ പ്രതിസന്ധിയിലാകും. പെട്രോള്‍ വില കുറയുന്നത് പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുനയാണ്. അറബ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് ഈ പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടമായി നാട്ടിലേയ്ക്ക് മടങ്ങേണ്ട അവസ്ഥയുണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല