സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖയിലേക്ക് യാത്രക്കാരുടെ തിരക്ക്, വിമാന കമ്പനികള്‍ യാത്രാ നിരക്ക് കൂട്ടിത്തുടങ്ങി. കേരളത്തിലെ വിദ്യാലയങ്ങള്‍ അടച്ചതോടെ വേനലവധി ഗള്‍ഫില്‍ ചെലവഴിക്കാന്‍ ആളുകള്‍ ടിക്കറ്റ് ബുക് ചെയ്തു തുടങ്ങിയതോടെയാണ് യാത്രാ നിരക്കുകള്‍ കൂട്ടിയത്. പലരും ഇത് മുന്‍കൂട്ടി കണ്ട് ടിക്കറ്റ് നേരത്തേ ബുക് ചെയ്തിട്ടുണ്ട്.
ഗള്‍ഫിലേക്ക് ഇപ്പോള്‍ 35000 രൂപക്കു മുകളിലാണ് കുറഞ്ഞ നിരക്ക്. എന്നാല്‍, എണ്ണവില ഇടിഞ്ഞതിനെ തുടര്‍ന്ന് ഗള്‍ഫിലും സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടു തുടങ്ങിയതോടെ സ്‌കൂളുകള്‍ അടയ്ക്കുമ്പോള്‍ പഴയതുപോലെ ബന്ധുക്കള്‍ ഗള്‍ഫിലേക്ക് പോകുന്ന പ്രവണതയില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍നിന്ന് ഇപ്പോള്‍ ഉംറക്ക് കൂടുതല്‍ തീര്‍ഥാടകര്‍ പോകുന്നുണ്ട്. ചില ഏജന്‍സികള്‍ പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ കമ്പനികളുടെ ഈ പകല്‍ക്കൊള്ളക്ക് എതിരെ സര്‍ക്കാര്‍ നടപടിയൊന്നും കൈകൊള്ളുന്നില്ല എന്ന പ്രവാസികളുടെ പരാതി ഇത്തവണയും ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല