സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തതിൽ സംസ്ഥാന സർക്കാറിന് ഹൈക്കോടതിയുടെ വിമർശനം. ഇത്തരമൊരു ആവശ്യം കേന്ദ്രസർക്കാറിൽ ഉന്നയിക്കാത്തത് പരാമർശിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം.
വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിദേശ വ്യവസായിയും സഫാരി ഗ്രൂപ് ചെയർമാനുമായ കെ. സൈനുൽ ആബിദീൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.ഹരജിയിൽ സംസ്ഥാന സർക്കാറിനെ സ്വമേധയാ കക്ഷിചേർത്ത് വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി നൽകാത്തതും കോടതി ചൂണ്ടിക്കാട്ടി.
യാത്രാനിരക്ക് നിയന്ത്രണ ആവശ്യം അടിയന്തരമായി കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കണമെന്ന നിർദേശിച്ച കോടതി, നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കി. തുടർന്ന് ഹരജി 10 ദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല