സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ മധ്യവേനല്‍ അവധിക്ക് തുടക്കമായി; കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിപ്പു തുടങ്ങി. ഗള്‍ഫിലെ സ്‌കൂളുകള്‍ രണ്ടു മാസത്തെ അവധിക്കായി അടച്ചതോടെയാണ് പതിവുപോലെ ടിക്കറ്റ് നിരക്കും കുത്തനെ ഉയരാന്‍ തുടങ്ങിയത്.
സെപ്റ്റംബര്‍ രണ്ടിനാണ് ഇനി സ്‌കൂളുകള്‍ തുറക്കുക. അവധി തുടങ്ങിയതോടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് പതിവുപോലെ ഇരട്ടിയില്‍ അധികമായതായി വിധിധ ട്രാവല്‍ ഏജന്റുമാരും യാത്രക്കാരും പറയുന്നു. അവധി തുടങ്ങിയതോടെ പ്രവാസി മലയാളികള്‍ അടക്കമുള്ളവര്‍ നാട്ടിലേക്ക് തിരിച്ചതോടെ ഈ പാതയില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.
വിമാനങ്ങളിലെ തിരക്കും നിരക്കും വര്‍ധിക്കുന്നതാണ് പ്രവാസികളെ പ്രയാസപ്പെടുത്തുന്നത്. രണ്ടാഴ്ച മുന്‍പ് തുടങ്ങിയ തിരക്ക് അടുത്തമാസം പകുതി വരെ നീളും. വിമാന ടിക്കറ്റ് നിരക്കും യാത്രയുടെ വലച്ചിലും ഒഴിവാക്കാനായി അവധിക്കാലം ഗള്‍ഫില്‍ തന്നെ ചെലവിടുന്നവരും കുറവല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല