സ്വന്തം ലേഖകന്‍: തോക്ക് പേടി; യുഎസിലെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍. സ്‌കൂളുകളില്‍ വെടിവെപ്പ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ പതിവാകുന്ന പശ്ചാത്തലത്തിലാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ വിതരണം ചെയ്യുന്നത്. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍തന്നെ പ്രതിവിധി കണ്ടെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെന്‍സില്‍വേനിയയിലെ ചാഡ് ഫോഡിലുള്ള സെയ്ന്റ് കോര്‍ണേലിയസ് കാത്തലിക് സ്‌കൂളാണ് എട്ടാം ഗ്രേഡ് വിദ്യാര്‍ഥികള്‍ക്കായി ബാഗുകള്‍ക്കൊപ്പം ബുള്ളറ്റ് പ്രൂഫ് കവചങ്ങളും നല്‍കിയത്. 15 വിദ്യാര്‍ഥികള്‍ക്കും 25 അധ്യാപകര്‍ക്കുമാണ് ഇതുവരെ കവചങ്ങള്‍ വിതരണം ചെയ്തതായൊ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടികളുടെ സുരക്ഷയുടെ ഭാഗമായാണ് കവചങ്ങള്‍ വിതരണം ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ ബാര്‍ബറാ റോസിനി പറഞ്ഞു. സ്‌കൂള്‍കെട്ടിടങ്ങളില്‍ ബുള്ളറ്റ് പ്രൂഫ് ജനാലകളും മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിക്കുന്ന കാര്യവും വിവിധ സ്‌കൂളുകള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയില്‍ സ്‌കൂളുകളില്‍ മുമ്പെങ്ങുമില്ലാത്ത വിധം വെടിവെപ്പും മറ്റ് ആക്രമണങ്ങളും വര്‍ധിച്ചു വരികയാണ്. തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ തോക്കിനും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും ശക്തിപ്രാപിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല