1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2017

സ്വന്തം ലേഖകന്‍: യുഎസില്‍ തോക്കുകള്‍ കഥ പറയുന്നത് നിത്യ സംഭവമാകുന്നു, ദിവസവും കൈത്തോക്കുമായി പുറത്തിറങ്ങുന്നത് 30 ലക്ഷം പേരെന്നു പഠനം. തിര നിറച്ച തോക്കുമായി പുറത്തിറങ്ങുന്നവരില്‍ ഭൂരിപക്ഷവും യുവാക്കളാണെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ജേണലി!ല്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു.

യുഎസിലെ തോക്ക് ഉപയോഗ രീതികളെക്കുറിച്ച് കഴിഞ്ഞ രണ്ടു ദശകത്തിനിടെ നടന്ന ആദ്യ പഠനമാണിത്. സ്‌കൂളുകള്‍, ജോലി സ്ഥലങ്ങള്‍, സംഗീത പരിപാടികള്‍ എന്നിവിടങ്ങളില്‍ അടുത്തകാലത്തായി കൂട്ട വെടിവയ്പ് നടന്ന പശ്ചാത്തലത്തിലായിരുന്നു പഠനം. ആത്മരക്ഷയ്ക്കാണു തോക്കു കൊണ്ടുനടക്കുന്നത് എന്നാണ് ഭൂരിപക്ഷവും പറയുന്ന കാരണം. യുഎസിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് ഇത്തരക്കാര്‍ കൂടുതല്‍.

90 ലക്ഷം പേര്‍ മാസത്തില്‍ ഒരിക്കലെങ്കിലും തോക്കു കൊണ്ടുനടക്കുന്നതായും ഗവേഷണത്തിന് നേതൃത്വം നല്‍കിയ വാഷിങ്ടന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ അലി റൗഹാനി റഹ്ബാര്‍ പറഞ്ഞു. തോക്കുടമകളില്‍ 60 ശതമാനവും ആയുധം മറച്ചുവക്കുമ്പോള്‍ 10 ശതമാനം ആളുകള്‍ തോക്കു പുറത്തുകാണിക്കാന്‍ മടിക്കാറില്ല.

കഴിഞ്ഞ മുപ്പതു വര്‍ഷമായി അമേരിക്കയില്‍ തോക്ക് കൊണ്ടു നടക്കുന്നതിനു നിയമപരമായി വലിയ നിയന്ത്രണങ്ങളില്ല. ആള്‍ക്കൂട്ടങ്ങള്‍ക്കു നേരെ തുരതുരാ നിറയൊഴിക്കുന്നത് നിത്യ സംഭവമായതോടെ ഇത് വ്യാപക വിമര്‍ശനത്തിനും ചര്‍ച്ചകള്‍ക്കും കാരണമായിട്ടുണ്ട്. തോക്കുകളുടേയും തിരകളുടേയും വില്‍പ്പനയും പ്രചാരവും നിയമം മൂലം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പഠന റിപ്പോര്‍ട്ട് പുറത്തു വന്നതെന്നതും
ശ്രദ്ധേയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.