അനുജ് ബിദ്വേ എന്ന ഇന്ത്യന്‍ എന്ജിനീയറിംഗ് വിദ്യാര്‍ഥി അടുത്തിടെ മാന്‍ചെസ്റ്റെറില്‍ മരണപ്പെട്ടതിനു പുറകെ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൂടെ മരണവാര്‍ത്ത. മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ജനവരി രണ്ടുമുതല്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി ഗുര്‍ദീപ് ഹയറുടെ(20) മൃതദേഹം മാഞ്ചസ്ററില്‍ കാണപ്പെട്ടതായി അറിയിച്ചിരിക്കുന്നത് പോലീസാണ്. കഴിഞ്ഞ ജനുവരി മൂന്നിനാണ് മകനെ കാണാന്‍ ഇല്ലെന്നു പറഞ്ഞു ഗുര്‍ദീപിന്റെ മാതാവ് പോലീസില്‍ പരടഹി നല്‍കിയത്.
മൃതദേഹം നഗരത്തിനടുത്ത് മെഡ്‌ലോക്ക് നദിയിലാണ് കണ്ടെത്തിയത്. ഗ്ലിന്‍ഡ്‌വര്‍ സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ ബിസിനസ് വിദ്യാര്‍ഥിയായ ഗുര്‍ദീപ് ഹയേറി ( 20 ) ന്റെ മൃതദേഹം കണ്ടെത്തിയതില്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. മുന്‍പ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാണാതായ ദിവസം രാത്രി രണ്ടു മണിയോടടുപ്പിച്ച് ഒരു നൈറ്റ് ക്ലബ്ബില്‍ നിന്ന് ഗുര്‍ദീപ് തന്റെ കാറില്‍ കയറിയതായി ഒരു ടാക്‌സി ഡ്രൈവര്‍ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഓട്ടം വിളിച്ച സ്ഥലം എത്തുന്നതിനുമുന്‍പ് വാടക കൊടുത്ത് ഇറങ്ങുകയും ചെയ്തു എന്നാണു ഡ്രൈവര്‍ നല്‍കിയ മൊഴി.
ഗുര്‍ദീപിനെ കാണാതായതിന് ശേഷം സുഹൃത്തുക്കളും ബന്ധുക്കളും ഫേസ് ബുക്കില്‍ കാണാതായ വിവരം പോസ്റ്റുചെയ്തിരുന്നു. നഗരത്തില്‍ പോസ്റ്ററുകളും പതിച്ചു. കൂടാതെ മാധ്യമങ്ങള്‍ക്ക് ഗുര്ദീപിന്റെ ഫോട്ടോ കൈമാറുകയും ചെയ്തു. എന്തായാലും മരണകാരണം എന്താണെന്ന് വ്യക്തമാവാത്തതിനാല്‍ ഈയാഴ്ച പോസ്റുമോര്‍ട്ടം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷം മാത്രമേ കൂടുതല്‍ അന്വേഷണവുമായി മുന്നോട്ടു പോകാനാകുകയുള്ളൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ലങ്കാസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ പൂനെ സ്വദേശി അനുജ് കൊല്ലപ്പെട്ട് അധികം വൈകാതെയാണ് മറ്റൊരു ഇന്ത്യക്കാരനും ദുരന്തത്തിനിരയായത് എന്നതിനാല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. അതേസമയം അനുജിനെ കൊലപ്പെടുത്തിയ വെള്ളക്കാരനെ മാര്‍ച്ച് 20വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എന്തായാലും തുടര്‍ച്ചയായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരണപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന സൂചന അത്ര നന്നല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല