സ്വന്തം ലേഖകന്‍: ഹരിയാനയിലെ ഗുര്‍ഗാവില്‍ 16 കാരിയെ സഹപാഠികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സ്‌കൂള്‍ബസ് കാത്തുനിന്ന 16 വയസുകാരിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് വാനില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.
ആറ് മണിക്കൂര്‍നേരം ആണ്‍കുട്ടികള്‍ തന്നെ തടഞ്ഞുവച്ചുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. രാവിലെ എട്ടിന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ വൈകീട്ട് മൂന്നോടെയാണ് മനേസര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഇറക്കിവിട്ടത്. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടര്‍ന്നാണ് അവര്‍ പോലീസിനെ വിവരം അറിയിച്ചത്.
സംഭവത്തില്‍ നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങി. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം ഈ കുട്ടികള്‍ സ്‌കൂളിലെത്തിയിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. 16 വസയുകാരാണ് അറസ്റ്റിലായ രണ്ട് ആണ്‍കുട്ടികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല