സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെയും വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെയും ജീവിതം ഇനി വെള്ളിത്തിരയില്‍ കാണാം, ഹണിപ്രീതായി എത്തുന്നത് രാഖി സാവന്ത്. അശുതോഷ് മിശ്രയാണ് ചിത്രം സംവിധാനം ചെയ്യുന്ന്. ഗുര്‍മീതായി ബോളിവുഡ് നടന്‍ റാസ മുറാദ് വേഷമിടുന്നു. നിലവില്‍ പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളില്‍ ഒരാളായി പ്രഖാപിച്ച ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
ബലാത്സംഗ കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ച ഓഗസ്റ്റ് 25 ന് വിധി പ്രഖ്യാപിച്ച ശേഷം ഗുര്‍മീതിനെയും വഹിച്ചു കൊണ്ട് റോത്തക്ക് ജയിലിലേക്ക് പറന്ന ഹെലികോപ്ടറില്‍ ഹണിപ്രീതും ഉണ്ടായിരുന്നു. അതിനുശേഷം ഒളിവില്‍ പോയ ഹണിപ്രീതിനെ ഗുര്‍മീതിനെ കോടതിയില്‍നിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് പൊലീസ് തെരയുന്നുണ്ട്. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ച ദിവസം ഹരിയാനയില്‍ വന്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു.
തുടര്‍ന്ന് ദേരാ അനുയായികള്‍ നടത്തിയ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും 268 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കലാപങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച പ്രദീപ് ഗോയലിനെ രാജസ്ഥാനില്‍ നിന്നും പൊലീസ് പിടികൂടിയപ്പോഴാണ് ഹണീപ്രീത് രാജ്യം വിട്ടിരിക്കാമെന്ന സൂചന ലഭിച്ചത്. ഹണിപ്രീതിന്റെ കേന്ദ്രത്തെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. ദേര സച്ച സൗദയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആളാണ് ഹണിപ്രീത് എന്നാണ് പൊലീസിന്റെ നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല