സ്വന്തം ലേഖകന്‍: ബലാത്സംഗ കേസില്‍ ഗുര്‍മീതിന്റെ വിധി ഇന്ന്, കലാപ ഭീതിയില്‍ ഉത്തരേന്ത്യ. ആശ്രമത്തിലെ സന്യാസിനിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരനെന്നു കണ്ടെ ത്തിയ ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിമിന്റെ ശിക്ഷ സിബിഐ പ്രത്യേക കോടതി ഇന്നു പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഹരിയാനയിലും പഞ്ചാബിലും കര്‍ശന സുരക്ഷയൊരുക്കി. ഗുര്‍മീതിനെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന റോഹ്തക് ജില്ലാ ജയിലില്‍ വച്ചാണു പ്രത്യേക സിബിഐ കോടതി ജഡ്ജി ശിക്ഷാ വിധി പ്രസ്താവിക്കുന്നത്.
ഇവിടെ ഏഴു തലങ്ങളിലുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഗുര്‍മീത് കുറ്റക്കാനാണെന്നു കണ്ടെത്തി ജയിലിലേക്ക് അയച്ചതിനു പിന്നാലെ കഴിഞ്ഞദിവസം ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. തുടര്‍ന്നാണു സിര്‍സയിലെ കോടതിയിലെ ശിക്ഷാ വിധി പ്രസ്താവന ജയിലിലേക്കു മാറ്റാന്‍ തീരുമാനിച്ചത്. ഗുര്‍മീത് കുറ്റക്കാരനാണെന്നു കഴിഞ്ഞദിവസം പഞ്ച്കുലയിലെ കോടതി വിധിച്ചതിനു പിന്നാലെ ദേരാ സച്ചാ സൗദ പ്രവര്‍ത്തകര്‍ ഉത്തരേന്ത്യയിലാകെ അക്രമം അഴിച്ചുവിട്ടിരുന്നു.
ഹരിയാനയിലെ അക്രമങ്ങളില്‍ മാത്രം 36 പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറോളം പേര്‍ക്കു പരിക്കേറ്റിരുന്നു. തിങ്കളാഴ്ച ദേര സച്ചാ പ്രവര്‍ത്തകര്‍ എവിടെ കൂടിയാലും അവരെ കസ്റ്റഡിയിലെടുക്കാന്‍ സുരക്ഷയുടെ ഭാഗമായി പോലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ദേരാ സച്ചാ സൗദ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. ദേരാ സച്ചാ കേന്ദ്രങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. പോലീസിനു പുറമേ സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും സംസ്ഥാന ക്രമസമാധാന നില നിയന്ത്രിക്കാനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല