സ്വന്തം ലേഖകന്‍: ‘എന്റെ പിതാവ് ഒരു രക്തസാക്ഷിയാണ്. ഞാന്‍ അദ്ദേഹത്തിന്റെ മകളും. എന്നാല്‍ ഞാന്‍ നിങ്ങളുടെ രക്തസാക്ഷിയുടെ മകളല്ല,’ തീപ്പൊരി പോസ്റ്റുമായി കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ വീണ്ടും. പിതാവിനെ കൊന്നത് പാകിസ്താനല്ല, യുദ്ധംമാണെന്ന പ്‌ളക്കാര്‍ഡുമായി സാമൂഹ്യ മാധ്യമങ്ങളില്‍ എബിവിപിയുമായി നേര്‍ക്കുനേര്‍ അങ്കംവെട്ടി ശ്രദ്ധേയയായ ഗുര്‍മെഹര്‍ കൗര്‍ വീണ്ടും എത്തിയിരിക്കുകയാണ്.
ഇത്തവണ തന്നെ രക്തസാക്ഷിയുടെ മകള്‍ എന്ന് അവതരിപ്പിക്കരുതെന്നാണ് അഭ്യര്‍ത്ഥന. ‘എന്റെ പിതാവ് ഒരു രക്തസാക്ഷിയാണ്. ഞാന്‍ അദ്ദേഹത്തിന്റെ മകളും. എന്നാല്‍ ഞാന്‍ നിങ്ങളുടെ രക്തസാക്ഷിയുടെ മകളല്ല,’ എന്നായിരുന്നു ലേഡി ശ്രീറാം കോളേജ് വിദ്യാര്‍ത്ഥിനി തന്റെ ബ്‌ളോഗില്‍ കുറിച്ചത്. തന്നെപോലൊരാള്‍ ഒരു പ്‌ളക്കാര്‍ഡും കയ്യില്‍ പിടിച്ച് നിന്നാല്‍ ആ പെണ്‍കുട്ടി ടെലിവിഷന്‍ സ്‌ക്രീന്‍ മുഴുവന്‍ ഫ്‌ളാഷിനും സെല്‍ഫോണ്‍ ക്യാമറ ലെന്‍സിന്റെ ചെറിയ വലയത്തിനുള്ളില്‍ ഫോക്കസ് ചെയ്യലിനും നിരന്തരം വിഷയമാകും.
അവളുടെ ചിന്തകള്‍ ചിത്രത്തില്‍ പ്രതിഫലിക്കുകയും അത് പിന്തുടരപ്പെടുകയും ചെയ്യപ്പെട്ടേക്കാം പക്ഷേ ടെലിവിഷനില്‍ ബ്രേക്കിംഗ് ന്യൂസായത് വേറൊരു രീതിയിലാ?യിരുന്നെന്നും കൗര്‍ ബ്‌ളോഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്റര്‍ അക്കൗണ്ടില്‍ ഇട്ടിട്ടുള്ള ഗുര്‍മെഹറിന്റെ ബ്‌ളോഗിന് ഇതുവരെ 54,000 ഫോളോവേഴ്‌സായി. ഇപ്പോള്‍ താനാരെണെന്നും ഗുര്‍മെഹര്‍ ചോദിക്കുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വരെ തനിക്ക് വിലക്കുകളോ ജാഗ്രതയോ വേണ്ടി വന്നിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ലെന്നും പറയുന്നു.
താന്‍ തന്റെ പിതാവിന്റെ മകളാണ്. പപ്പയുടെ ഗുല്‍ഗുല്‍, അദ്ദേഹത്തിന്റെ പാവക്കുട്ടി. രണ്ടു വയസ്സുള്ള കലാകാരിയായിരുന്നു. അവള്‍ക്ക് വാക്കുകള്‍ മനസ്സിലാകാത്ത പ്രായത്തിലും പതിഞ്ഞ മുഖങ്ങള്‍ കോറിയിടുമായിരുന്നു. അമ്മയ്ക്ക് തലവേദനയായിരുന്ന നിരന്തരം കുസൃതി ഒപ്പിക്കുന്ന കുട്ടി. താന്‍ ഒരു ആദര്‍ശവാദിയായ അത്‌ലറ്റും സമാധാന കാംഷിയും ഒരിക്കലും ദേഷ്യപ്പെടാത്തവളും യുദ്ധത്തെ എതിര്‍ക്കുന്നവളുമാണ്. യുദ്ധത്തിന്റെ വില ശരിക്കും അറിഞ്ഞവളാണ് താന്‍. അത് വലിയ വില കൊടുക്കേണ്ടി വരുന്നതാണ്.
അതിന്റെ വില ദിനംപ്രതി കൊടുത്തുകൊണ്ടിരിക്കുന്ന തന്നെ വിശ്വസിക്കാനും കൗര്‍ ബ്‌ളോഗില്‍ പറയുന്നുണ്ട്. നേരത്തേ തന്റെ പിതാവിനെ കൊന്നത് പാകിസ്താനല്ല യുദ്ധമാണെന്ന് പറയുകയും താന്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയാണെന്നും എബിവിപിയെ ഭയക്കുന്നില്ലെന്നും താന്‍ തനിച്ചല്ലെന്നും എല്ല വിദ്യാര്‍ത്ഥികളും തനിക്കൊപ്പം ഉണ്ടെന്നും എഴുതിയ പ്‌ളക്കാര്‍ഡുമായി സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു ഗുര്‍മെഹര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല