12 പ്രീമിയര്‍ ലീഗീില്‍ നിന്നും സണ്ടര്‍ലാന്‍ഡിന് ലഭിച്ചത് ഒരു വിജയം. പ്രീമിയര്‍ലീഗ് തീര്‍ന്നതിന് പിന്നാലെ ഇപ്പോള്‍ മാനേജര്‍ ഗസ് പോയറ്റിനെ ക്ലബ് പുറത്താക്കി. ശനിയാഴ്ച്ച നടന്ന മത്സരത്തില്‍ ആസ്റ്റന്‍ വില്ലയുമായി എതിരില്ലാത്ത നാലു ഗോളിനാണ് സണ്ടര്‍ലാന്‍ഡ് പരാജയപ്പെട്ടത്.
എല്ലാവരും പ്രതീക്ഷിച്ചിരുന്നത് പോലൊരു വിജയം നേടാന്‍ ടീമിന് സാധിച്ചില്ലെന്ന് ചെയര്‍മാന്‍ എല്ലിസ് ഷോര്‍ട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങള്‍ ഇപ്പോള്‍ പട്ടികയുടെ തെറ്റായ കോണിലാണ്. അതുകൊണ്ടാണ് ഒരു മാറ്റം ആവശ്യമാണെന്ന വളരെ ദുഖകരമായ തീരുമാനം എടുക്കേണ്ടി വന്നത്.
പോയറ്റിന് മുന്‍കൂട്ടി അറിയിപ്പു നല്‍കാതെയാണ് സണ്ടര്‍ലാന്‍ഡ് നടപടി. പതിവുപോലെ പരിശീലനത്തിന് ശേഷം ചെയര്‍മാനെയും മറ്റ് ബോര്‍ഡ് മെമ്പര്‍മാരെയും കാണാന്‍ ചെന്നപ്പോഴാണ് ഗസ് പോയറ്റിന് തന്റെ വിധി അവര്‍ നേരത്തെ തീരുമാനിച്ചിരുന്നതായി മനസ്സിലായത്. 2013ലാണ് ഗസ് പോയറ്റ് സണ്ടര്‍ലാന്‍ഡിന്റെ മാനേജരായി ചുമതലയേറ്റത്. പവോലൊ ഡി കനിയോയില്‍നിന്നാണ് പോയറ്റ് മാനേജര്‍സ്ഥാനം ഏറ്റെടുത്തത്. ചുമതലയേറ്റെടുത്ത ശേഷം മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെയും ചെല്‍സിയെയും മാഞ്ചസ്റ്റര്‍ സിറ്റിയെയും പോലും സണ്ടര്‍ലാന്‍ഡ് പരാജയപ്പെടുത്തിയിരുന്നു.
എന്നാല്‍ ക്ലബിന്റെ മോത്തത്തിലുള്ള പ്രകടനം വളരെ മോശമായിരുന്നു 29 ലീഗ് മത്സരങ്ങളില്‍നിന്ന് സണ്ടര്‍ലാന്‍ നേടിയത് നാല് വിജയങ്ങള്‍. പ്രീമിയര്‍ലീഗ്, എഫ്എ കപ്പ് തുടങ്ങി നിര്‍ണായകമായ എല്ലാ മത്സരങ്ങളിലും ഓളം സൃഷ്ടിക്കാന്‍ ടീമിന് സാധിച്ചില്ല, ഈ സാഹചര്യത്തിലാണ് ക്ലബ് മാനേജ്‌മെന്റ് ഇങ്ങനൊരു തീരുമാനം എടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല