1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2011


ജോലിയും കൂലിയുമൊന്നും ഇല്ലെങ്കിലും മക്കളുടെ കാര്യത്തില്‍ സമ്പന്നനാണ് ബ്രിട്ടീഷുകാരനായ ജാമി കംമിംഗ്. മൊത്തം പതിമൂന്നു കാമുകിമാരില്‍ നിന്നായ് പതിനഞ്ചു കുഞ്ഞിന്റെ അച്ഛനാണ് ഈ വിദ്വാന്‍ ! എന്തൊക്കെയായാലും ജാമിയുടെ അമ്മ 55 കാരിയായ ലോരിന്‍ മകന്റെ ഈ പോക്കിന് കടിഞ്ഞാണിടാന്‍ ശ്രമിക്കുകയാണിപ്പോള്‍, മകന്റെ ഈ മക്കളെ ഉണ്ടാക്കുന്ന പ്രവര്‍ത്തി നിര്‍ത്തിക്കാന്‍ ഈ അമ്മ ശ്രമിക്കുന്നതില്‍ എന്താ തെറ്റ്? ഒന്നാമതായി പതിനഞ്ചു കുഞ്ഞിന്റെ അച്ഛനൊക്കെ ആണെങ്കിലും ജാമിയ്ക്ക് ഒരു ജോലിയില്ല കൂടാതെ കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നത്‌ മാത്രമാണ് ഇയാളുടെ ജോലി അവരെ നോക്കേണ്ട കടംയോന്നും ജാമി ഏറ്റെടുക്കുന്നുമില്ല.

ജാമിയുടെ പതിമൂന്നാം കാമുകിയായ പത്തൊന്‍പതുകാരി പ്രസവിക്കുന്നതിനു മുന്‍പ് ഒരു ജോലി കണ്ടെത്തി അവളെയും മക്കളെയും നോക്കാനുള്ള തന്റേടം കാട്ടാനാണ് ലോരിന്‍ മകനോട് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഈ അമ്മ മകനെ ‘യൂസ് ലെസ്സ്’ എന്നാണു വിളിക്കുന്നത്‌ (ജാമി അത്രയ്ക്കും യൂസ് ലെസ്സ് അല്ലെന്നു കാമുകിമാര്‍ക്കറിയാമെന്നത് മറ്റൊരു സത്യം). 34 കാരനായ ജാമിയുടെ അമ്മ പറയുന്നത് ഇങ്ങനെ: ”എനിക്കെന്റെ മകനെയും എന്റെ പെരക്കുട്ടികളെയും ഇഷ്ടമാണ്. പക്ഷെ മകന്‍ അച്ഛനെന്ന നിലയിലെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതെ അച്ഛനായിക്കൊണ്ടിരിക്കുന്നത് മാറ്റണം “

തന്റെ പതിനേഴാം വയസ്സിലാണ് ജാമി ആദ്യമായ് ഒരു കുഞ്ഞിന്റെ അച്ഛനായത്. 1995 ഫെബ്രുവരി അന്നത്തെ ജാമിയുടെ കാമുകി കെല്ലി അവന്റെ കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ എല്ലാവരും കരുതിയത്‌ ജാമി കെല്ലിയെ വിവാഹം കഴിക്കുമെന്നായിരുന്നു. എന്നാല്‍ കെല്ലി പ്രസവിച്ചപ്പോള്‍ ജാമി കെല്ലിയുടെ കസിനുമായ് ബന്ധം തുടങ്ങി. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഈ ബന്ധം തകര്‍ന്നുവെങ്കിലും എന്‍എച്എസിന്റെ ഐവിഎഫ് ട്രീറ്റ്മെന്റ് വഴി അവളും കുഞ്ഞും ജീവിച്ചു. ഇതിനിടയില്‍ 1997 ല്‍ ജാമി മറ്റൊരു സ്ത്രീയില്‍ ഒരു കുഞ്ഞിന്റെ അച്ഛന്‍ ആയിരുന്നു. ഇതേവര്‍ഷം തന്നെ കെല്ലിയുടെ മറ്റൊരു കസിന്‍ പല്ലില്‍ ജാമി ഒരു കുഞ്ഞിന്റെ കൂടി പിതാവായ്‌.

1998 നവബറില്‍ അയല്‍വാസിയില്‍ ജാമി ഒരു കുഞ്ഞിന്റെ അച്ഛനായ് ഇതേ സ്ത്രീയില്‍ 2001 ല്‍ ഒരു കുഞ്ഞും ജാമിക്കുണ്ടായ്. ഇങ്ങനെ പലരില്‍ നിന്നുമായ്‌ പതിനാലു മക്കളാണ് ജാമിയ്ക്ക് ഇതുവരെ ഉണ്ടായിട്ടുള്ളത് അതേസമയം പുതിയ കാമുകി പതിനഞ്ചാം കുഞ്ഞിനെ ഈ വര്‍ഷം പ്രസവിക്കുകയും ചെയ്യും. ബാര്‍മാനായും സെക്യൂരിറ്റി ജീവനക്കാരനായും ജാമി ജോലികള്‍ ചെയ്തു എങ്കിലും ഒരു ജോലിയിലും സ്ഥിരമായ്‌ തുടര്‍ന്നില്ല. മകന്റെ ഈ ജീവിതരീതി അവനൊരു ലഹരിയാണെന്നാണ് ലോരിന്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.