1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2016

സ്വന്തം ലേഖകന്‍: ജിമ്മില്‍ വച്ചാണ് തനിക്ക് രതിമൂര്‍ച്ഛ ഉണ്ടാകുന്നതെന്ന് അമേരിക്കന്‍ മോഡല്‍, പ്രതിഷേധവുമായി മറ്റു മോഡലുകള്‍. സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് മാഗസിന്റെ കവര്‍ ഗേളായി പ്രശസ്തിയായ ജെസീക്കയാണ് രതിമൂര്‍ച്ഛ സംബന്ധിച്ച പ്രസ്താവന നടത്തി വെട്ടിലായത്.

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ തനിക്ക് രതിമൂര്‍ച്ഛ അനുഭവപ്പെട്ടതായും ഗാഢമായി ആരോ ആലിംഗനം ചെയ്യുന്നതു പോലെ തോന്നിയെന്നും ഉടന്‍ താന്‍ കുളിമുറിയിലേക്ക് പോയതായും താരം പറയുന്നു. പ്രമുഖ ഫാഷന്‍ വെബ്‌സൈറ്റായ http://www.bikini.com ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജെസിക്കയുടെ തുറന്നു പറച്ചില്‍.

ജെസീക്കയുടെ പ്രസ്താവനക്കെതിരെ മുന്‍ മോഡലുകളും ഡിസൈനര്‍മാരും രംഗത്തെത്തില്‍. ജെസീക്ക വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അവരുടെ ട്രെയിനര്‍ റോബര്‍ട്ട് ബ്രെയ്‌സ് അഭിപ്രായപ്പെട്ടപ്പോള്‍ ഈ മേഖലയിലെ മറ്റുള്ളവരെക്കൂടി അപമാനിക്കുന്ന പ്രസ്താവനയാണ് ജസീക്ക നടത്തിയതെന്നാണ് സഹ മോഡലുകളുടെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.