സ്വന്തം ലേഖകൻ: ബെഡ്ഫോര്‍ഡ്ഷെയര്‍ വെസ്റ്റണിങ്ങിലെ പ്രശസ്ത മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ്(65) അന്തരിച്ചു. ഏറെക്കാലമായി കാന്‍സര്‍ ബാധിതയായി ചികില്‍സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. നാട്ടില്‍ തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണില്‍ ഫിലിപ്പ് വില്ലയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ഡോ. ഷംസ് മൂപ്പന്. മക്കള്‍: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ് (ഇരുവരും യുകെ). സംസ്കാരം പിന്നീട്.
ഇന്ത്യ, സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിലായി പതിറ്റാണ്ടുകള്‍ സേവനം അനുഷ്ഠിച്ച ശേഷമാണ് ഡോ. ആനി ഫിലിപ്പ് യുകെയിലേക്ക് എത്തിയത്. തുടര്‍ന്ന് ഇവിടെയും ഗൈനക്കോളജി രംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചാണ് ആനി ഫിലിപ്പ് വിടപറയുന്നത്. ട്രിവാന്‍ഡ്രം മെഡിക്കല്‍ കോളജ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവര്‍ത്തകയായിരുന്നു ഡോ. ആനി.
ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്നാണ് എംബിബിഎസും എംഡിയും പാസായത്. തുടര്‍ന്ന് ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനവും നടത്തി. ബ്രിട്ടനില്‍ ഗൈനക്കോളജി കണ്‍സള്‍ട്ടാന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭര്‍ത്താവ് ഡോ. ഷംസ് മൂപ്പന് ബ്രിട്ടനില്‍ ഓര്‍ത്തോഡോണ്ടിസ്റ്റാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല