സ്വന്തം ലേഖകന്‍: ട്രംപിനും ഇന്ത്യക്കുമിടയിലെ കീറാമുട്ടിയായി എച്ച്1 ബി വിസ, പുതിയ സര്‍ക്കാരിന്റെ നിലപാട് ഉറ്റുനോക്കി ഇന്ത്യന്‍ പ്രവാസികള്‍. ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രധാന പ്രശ്‌നമായി എച്ച്1 ബി വിസ ഉയര്‍ന്നു വന്നേക്കാമെന്ന് അമേരിക്കന്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ അംഗമായ ലിസ കര്‍ടസ് ചൂണ്ടിക്കാട്ടി. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ടസ്.
പാകിസ്താന്‍ വിഷയത്തിലടക്കം ഇന്ത്യക്കനുകൂലമായ നിലപാടായിരിക്കും അമേരിക്ക സ്വീകരിക്കുക. തീവ്രവാദത്തിനെതിരെ ട്രംപ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രധാന തര്‍ക്ക വിഷയം എച്ച്1ബി വിസയുടെ കാര്യത്തിലായിരിക്കും. അമേരിക്കയിലേക്ക് തൊഴിലുകള്‍ തിരിച്ചെത്തിക്കാനുള്ള അദേഹത്തിന്റെ ശ്രമം ആഗോള വ്യാപാരത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണമെന്ന് കര്‍ട്‌സ് പറഞ്ഞു.
ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ ഏറ്റവും അധികം ആശങ്ക അനുഭവിക്കുന്നത് ഇന്ത്യന്‍ വ്യവസായലോകമാണ്. പുതിയ പ്രസിഡന്റിന്റെ നയങ്ങള്‍ പലതും വ്യവസായലോകത്തിന് തിരിച്ചടിയാവുമെന്ന് നേരത്തെ തന്നെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. അമേരിക്കയിലെ കോര്‍പ്പറേറ്റ് ടാക്‌സിന്റെ കാര്യത്തിലും, എച്ച്1ബി വിസയുടെ കാര്യത്തിലും ട്രംപ് സ്വീകരിക്കുന്ന നയങ്ങള്‍ ഇന്ത്യന്‍ വ്യവസായങ്ങളെ സംബന്ധിച്ച് നിര്‍ണായകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല