സ്വന്തം ലേഖകന്‍: എച്ച്1ബി വിസക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ ഒന്നു മുതല്‍ നല്‍കാമെന്ന് അമേരിക്ക. 2017 സാമ്പത്തിക വര്‍ഷത്തെ ജോലികള്‍ക്കായുള്ള എച്ച്1ബി വിസക്കാണ് അമേരിക്ക ഏപ്രില്‍ ഒന്നു മുതല്‍ അപേക്ഷ സ്വീകരിക്കുക. ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് അമേരിക്കയുടെ തീരുമാനം.
തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള ശാസ്ത്രം, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളില്‍ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ ആശ്രയിക്കുന്നത് എച്ച്1ബി വിസയാണ്. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് സര്‍വീസസ് (യു.എസ്.സി.ഐ.എസ്) ആണ് ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിരിക്കുന്നത്.
വൈദഗ്ദ്യം ആവശ്യമുള്ള തൊഴില്‍ മേഖലകളിലെ ഒഴിവുകളിലേക്ക് ഒരു നിശ്ചിതകാലത്തേക്ക് തൊഴിലാളികളെ ജോലിക്കെടുക്കാന്‍ എച്ച്1ബി വിസ അമേരിക്കന്‍ കമ്പനികളെ സഹായിക്കുന്നു. എച്ച്1ബി വിസക്കാര്‍ക്ക് ഏറ്റവും അടുത്ത ആശ്രിതരെ എച്ച്4 വിസയുടെ കീഴില്‍ അമേരിക്കയിലേക്ക് കൊണ്ടുവരാനും സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല