സ്വന്തം ലേഖകന്‍: എച്ച് വണ്‍ ബി വിസയില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് രണ്ട് പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കെതിരെ അമേരിക്കയില്‍ അന്വേഷണം. ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്), ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ തൊഴില്‍ വിസയില്‍ പരിശീലനത്തിനായി എത്തിക്കുന്ന സാങ്കേതിക വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ യുഎസിലെ കമ്പനികള്‍ നിയമിക്കുന്നു എന്ന പരാതിയില്‍ യുഎസ് തൊഴില്‍ വകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇന്ത്യയില്‍ നിന്നു പരിശീലനത്തിന് എത്തുന്ന സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നതിനായി യുഎസ് കമ്പനികള്‍ സ്വദേശികളെ പിരിച്ചു വിടുകയാണ്. ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരെ പവര്‍ കമ്പനിയായ സതേണ്‍ കാലിഫോര്‍ണിയ എഡിസണ്‍ നിയമിച്ചതായി ന്യൂയോര്‍ക്ക് ടൈസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യന്‍ കമ്പനികളുടെ താല്‍കാലിക വിസയില്‍ എത്തിയ 500 സാങ്കേതിക വിദഗ്ധരെയാണ് സതേണ്‍ കാലിഫോര്‍ണിയ എഡിസണ്‍ നിയമിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇല്ലിനോയി സെനറ്റര്‍ റിച്ചാര്‍ഡ് ഡര്‍ബിനും അലബാമ സെനറ്റര്‍ ജെഫ് സെഷന്‍സുമാണ് തൊഴില്‍ വകുപ്പിനോട് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.
പ്രമുഖ വിനോദ സ്ഥാപനമായ വാള്‍ട്ട് ഡിസ്‌നിയില്‍ ജോലി ചെയ്തിരുന്ന നൂറോളം പേരെ മാറ്റി പകരം എച്ച് വണ്‍ ബി വിസയില്‍ എത്തിയ ഇന്ത്യക്കാരെ നിയമിച്ചതായി യുഎസ് തൊഴില്‍ വകുപ്പ് കണ്ടെത്തിയിരുന്നു. 2014 ഒക്ടോബര്‍ അവസാനം ഡിസ്‌നിയില്‍ മാത്രം 250 പേരെ ജോലിയില്‍ നിന്നു നീക്കി പരം പുറംകരാറുകാരെ നിയമിച്ചതായാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല