സ്വന്തം ലേഖകന്‍: എച്ച്1ബി വീസ പ്രീമിയം പ്രൊസസിംഗ് വിലക്ക് ആറു മാസംകൂടി തുടരുമെന്ന് യുഎസ് അധികൃതര്‍. വീസ അപേക്ഷകള്‍ ഉടനടി പരിഗണിക്കുന്ന പ്രീമിയം പ്രോസസിംഗിന് ഏര്‍പ്പെടുത്തിയ വിലക്ക് ആറു മാസത്തേക്കു കൂടി തുടരുമെന്ന് യുഎസ് കുടിയേറ്റ, പൗരത്വ സര്‍വീസസ് (യുഎസ്‌സിഐഎസ്) അറിയിച്ചു. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
ഐടിയിലേത് അടക്കമുള്ള പ്രഫഷണല്‍ ജോലികള്‍ക്ക് അനുവദിക്കുന്ന എച്ച്1ബി വീസ ലഭിക്കാന്‍ കുറഞ്ഞത് ആറു മാസം വേണം. പ്രത്യേക ഫീസ് അടച്ചാല്‍ കാലവധി 15 ദിവസമായി കുറയ്ക്കാം. പ്രീമിയം പ്രോസസിംഗ് കുറച്ചുനാളായി നിര്‍ത്തിവച്ചിരിക്കുകയാണ്.
ഇത് 2019 ഫെബ്രുവരി വരെ നീട്ടിക്കൊണ്ടാണ് ഇപ്പോള്‍ യുഎസ്‌സിഐഎസ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ചില അപേക്ഷകള്‍ അതിവേഗം പരിഗണിക്കുമ്പോള്‍ ഒട്ടനവധിപ്പേരുടെ അപേക്ഷകള്‍ മാറ്റിവയ്‌ക്കേണ്ടിവരും. ഇങ്ങനെ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാനാണ് യുഎസ്‌സിഐഎസിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല