സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിസ പുതുക്കല്‍ നടപടികള്‍ അപേക്ഷകര്‍ക്ക് കുരുക്കാവുന്നു; അപേക്ഷ നിരസിക്കപ്പെടാന്‍ ഒട്ടേറെ സാധ്യതകള്‍. അമേരിക്കയില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലിചെയ്യുന്ന എച്ച്1ബി വിസ അപേക്ഷകരും പുതുക്കുന്നവരും മതിയായ രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ അപേക്ഷ നിരസിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിരവധി രേഖകള്‍ ആവശ്യപ്പെടുന്ന പുതിയ വിസ നിയമമാണ് അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അപേക്ഷകര്‍ക്ക് അടുത്തിടെ നവീകരിച്ച യു.എസ് പൗരത്വ, പ്രവാസി നിയമങ്ങള്‍ കര്‍ശന വ്യവസ്ഥകളാണ് മുന്നോട്ടുവെക്കുന്നത്. ശാസ്ത്ര, സാങ്കേതിക, വൈദ്യശാസ്ത്ര മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കെല്ലാം നിയമം ബാധകമാണ്.
അപേക്ഷയില്‍ ചെറിയ തെറ്റുകള്‍ വരുത്തിയാലും നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയമായേക്കാം. പുതിയ നിയമം നിലവില്‍ നിയമവിധേയമായി ജോലി ചെയ്യുന്നവര്‍ക്കും ജോലി തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുരുക്കാകുമെന്ന് എമിഗ്രേഷന്‍ റിഫോം ലോബിയിങ് ഗ്രൂപ് പ്രസിഡന്റ് ടോഡ് ഷെല്‍ട്ട് പറഞ്ഞു. സെപ്റ്റംബര്‍ 11 മുതലാണ് പുതിയ വിസനിയമം പ്രാബല്യത്തില്‍ വരുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല