1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2016

സ്വന്തം ലേഖകന്‍: ഹിലരി ക്ലിന്റന്റെ കപ്യൂട്ടറുകളില്‍ ഹാക്കര്‍മാരുടെ ആക്രമണം, സുപ്രധാന തെരഞ്ഞെടുപ്പ് രഹസ്യങ്ങള്‍ ചോര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരിയുടെ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതായി ക്യാമ്പയിന്‍ വക്താവ് നിക്ക മെറിലാണ് അറിയിച്ചത്. അതേസമയം ആഭ്യന്തര രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന നെറ്റ്‌വര്‍ക്കിലേക്കോ കമ്പ്യുട്ടറിലേക്കോ ഹാക്കര്‍മാര്‍ക്ക് കടക്കാനായില്ലെന്ന് മെറില്‍ വ്യക്തമാക്കി.

സ്വകാര്യ അന്വേഷണ ഏജന്‍സിയാണ് കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തില്‍ ഫെഡറല്‍ ബ്യൂറോ ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസമാണ് ഹിലരിയെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമ നിര്‍ദേശം ചെയ്യപ്പെടുന്ന അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതയാണ് ഹിലരി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികള്‍ തുടങ്ങിയിരിക്കെ മുഖ്യ എതിരാളി ഡൊണാള്‍ഡ് ട്രംപില്‍ നിന്നും കടുത്ത എതിര്‍പ്പാണ് അമേരിക്കയുടെ മൂന്‍ വിദേശകാര്യ സെക്രട്ടറിക്ക് നേരിടേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന നീല്‍സണ്‍ റേറ്റിംഗ് ഡേറ്റകള്‍ പ്രകാരം പൊതുപരിപാടികളില്‍ ട്രംപ് 32.2 ദശലക്ഷം പ്രേക്ഷകരെ നേടി ഏറെ മുന്നിലാണെന്നാണ് കണ്ടെത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.