സ്വന്തം ലേഖകന്‍: പ്രമുഖ ഡിജിറ്റല്‍ വാലറ്റായ ബ്ലാക്‌വാലറ്റില്‍ ഹാക്കര്‍മാരുടെ ആക്രമണം; നാലു ലക്ഷം ഡോളര്‍ അടിച്ചു മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ വാലറ്റ് സേവന ദാതാക്കളായ ബ്ലാക്‌വാലറ്റിന്റെ സെര്‍വറില്‍ നുഴഞ്ഞു കയറിയായിരുന്നു ഹാക്കര്‍മാര്‍ നാലു ലക്ഷം ഡോളര്‍ കവര്‍ന്നത്.
സ്റ്റെല്ലാര്‍ എന്ന ക്രിപ്‌റ്റോകറന്‍സിയാണ് മോഷ്ടിക്കപ്പെട്ടതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിഎന്‍എസ് ഘടനയില്‍ മാറ്റം വരുത്തിയായിരുന്നു മോഷണം. മോഷണം സംബന്ധിച്ച് ഹാക്കര്‍മാര്‍ ബ്ലാക്‌വാലറ്റ് ഉടമയ്ക്ക് വിവരം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഷ്ടിക്കപ്പെട്ട സ്റ്റെല്ലാര്‍ ബ്രിട്ടക്‌സ് എന്ന മറ്റൊരു ക്രിപ്‌റ്റോ കറന്‍സിയിലേക്ക് ഹാക്കര്‍മാര്‍ മാറ്റി.
ഇടപാടുകാരെ പിടിച്ചുനിര്‍ത്താന്‍ ബ്ലാക്‌വാലറ്റ് ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ലോഗിന്‍ ചെയ്യുന്ന ഇടപാടുകാര്‍ക്കെല്ലാം വീണ്ടും പണം നഷ്ടപ്പെടുകയാണെന്ന് ബ്ലീപിംഗ് കന്പ്യൂട്ടര്‍ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല