സ്വന്തം ലേഖകന്‍: പോണ് സൈറ്റുകളിലെ നിത്യസന്ദര്‍ശകരായ 80000 ത്തോളം ആളുകളുടെ രഹസ്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ പരസ്യമാക്കി. ബ്രാസേഴസ് എന്ന വെബ്സൈറ്റില്‍ അംഗത്വമുള്ള 790,724 പേരുടെ വിവരങ്ങാണ് പുറത്ത് വിട്ടത്. വെബ്സൈറ്റില്‍ അംഗത്വം ഉള്ളവരുടെ അക്കൗണ്ട് വിവരങ്ങളാണ് ബ്രാസേഴ്സ് ഫോറം ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.
ഹാക്കിംഗ് വിവരം പുറത്ത് വന്നതോടെ ബ്രാസേഴ്സ് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഉപയോക്താക്കളുടെ ഇമെയില്‍, യൂസര്‍ നെയിം എന്നിവയാണ് പുറത്ത് വിട്ടിരിക്കുന്നത്. വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ ബ്രാസേഴ്സ് വെബ്സൈറ്റ് ഉപയോഗിക്കുന്നവര്‍ പാസ്വേഡ് മാറ്റണമെന്ന് സൈറ്റ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിജിലാന്റെ എന്ന മറ്റൊരു വെബ്സൈറ്റാണ് ഹാക്കിംഗ് വിവരം പുറത്ത് വിട്ടത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പും ബ്രാസേഴ്സ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ കുറച്ച് ഉപയോക്താക്കളുടെ വിവരം മാത്രമാണ് ചോര്‍ന്നതെന്നും പരിഭ്രമിക്കാന്‍ ഒന്നുമില്ലെന്നും വെബ്സൈറ്റ് അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല