സ്വന്തം ലേഖകൻ: കിഴക്കൻ ലണ്ടനിലെ ഹാക്നിയിൽ വച്ചു വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തലയിൽ തുളച്ചുകയറിയ ബുള്ളറ്റ് പുറത്തെടുക്കാൻ ഇന്നു വീണ്ടും ശസ്ത്രക്രിയ നടത്തുമെന്നു സൂചന. 29നു രാത്രി 9.20ന് നടന്ന വെടിവയ്പിൽ ഗോതുരുത്ത് ആനത്താഴത്ത് അജീഷ് – വിനയ ദമ്പതികളുടെ ഏകമകൾ ലിസേൽ മരിയയ്ക്കാണ് (10) വെടിയേറ്റത്.
മാതാപിതാക്കൾക്കൊപ്പം റസ്റ്ററന്റിൽ ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം. ബുള്ളറ്റ് തലയിൽ ആഴത്തിൽ തുളച്ചു കയറിയതിനാൽ ആദ്യം നടത്തിയ ശസ്ത്രക്രിയയിൽ പുറത്തെടുക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള കുട്ടി ലണ്ടനിലെ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
വെടിവയ്പ്പ് നടന്നിട്ടു രണ്ടു ദിവസം പിന്നിട്ടിട്ടും അക്രമിയെ പിടികൂടാനാവാതെ ഇരുട്ടില്‍ തപ്പി പോലീസ്. മലയാളി ബാലിക അടക്കം നാലു പേര്‍ക്ക് വെടിയേറ്റ സംഭവത്തില്‍ മിനിട്ടുകള്‍ക്കകം പാഞ്ഞെത്തിയ പൊലീസിന് അക്രമിയെ പിന്തുടരാന്‍ കഴിഞ്ഞില്ല എന്നത് കടുത്ത വിമര്‍ശത്തിന് ഇടയായി. ആകെപ്പാടെ പുറത്തുവിടാനായത് ബൈക്കിന്റെ ചിത്രമാണ്.
അപകടത്തെ തുടര്‍ന്ന് കടുത്ത മാനസിക ആഘാതത്തില്‍ ആയ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സാന്ത്വനമാകാന്‍ പോലീസ് പ്രത്യേകം ഓഫീസര്‍മാരെയും ചുമതലപെടുത്തിയിട്ടുണ്ടെന്നു ഡെപ്യുട്ടി ചീഫ് സൂപ്രണ്ടന്റ് ജെയിംസ് കോണ്‍വെ വ്യക്തമാക്കി. അതിനിടെ ടര്‍ക്കിഷ്, കുര്‍ദിഷ് സമൂഹങ്ങളില്‍ ഉള്‍പെട്ടവരാണ് അക്രമികളും പരുക്കേറ്റ മറ്റുള്ളവരും എന്ന സൂചനയും പോലീസ് നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല