സ്വന്തം ലേഖകന്‍: ഹാദിയ പഠനം തുടരട്ടെ എന്ന് സുപ്രീം കോടതി, ഭര്‍ത്താവിനൊപ്പവും മാതാപിതാക്കല്‍ക്കൊപ്പവും വിട്ടയിക്കില്ല, രക്ഷാകര്‍ത്താവിന്റെ ചുമതല സേലം കോളേജ് ഡീനിന്, കേസ് ജനുവരിയില്‍ വീണ്ടും വാദം കേള്‍ക്കും. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ സേലത്തെ ഹോമിയോ കോളേജിലേക്ക് പോവാന്‍ ഹാദിയക്ക് സുപ്രിം കോടതി അനുമതി നല്‍കി. ഹാദിയക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ കോളേജ് ഡീന്‍ അക്കാര്യം സുപ്രിം കോടതിയെ അറിയിക്കണം.
സേലത്തു ഹാദിയക്ക് ആവശ്യമെങ്കില്‍ തമിഴ്‌നാട് പോലീസ് സംരക്ഷണം നല്‍കണം. അതേസമയം ഭര്‍ത്താവിനൊപ്പം പോകണമെന്ന ഹാദിയയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസ് ജനുവരി മൂന്നാം വാരം പരിഗണിക്കാനായി മാറ്റി. രക്ഷിതാക്കള്‍ക്കൊപ്പം വൈക്കത്തെ വീട്ടിലേക്കു പോവാന്‍ ഹാദിയ വിസമ്മതിച്ച സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ നിന്നും നേരിട്ട് സേലത്തെ ശിവരാജ് ഹോമിയോ കോളേജിലേക്ക് പോവാന്‍ ഹാദിയക്ക് സുപ്രിം കോടതി അനുമതി നല്കിയത്.
സേലത്ത് ഹോസ്റ്റലില്‍ താമസിച്ചു ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണം. ഹോസ്റ്റല്‍ വാര്‍ഡന്‍ മറ്റു കുട്ടി കളെ പൊലെ തന്നെ ഹാദിയയെയും പരിഗണിക്കണം. ഹാദിയ ഹോസ്റ്റല്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ അത് ഡീന്‍ വഴി കോടതിയെ അറിയിക്കണമെന്നും സുപ്രിം കോടതി ഉത്തരവില്‍ വ്യക്തമാക്കി. വീട്ടില്‍ പോവാന്‍ താല്പര്യമില്ലാത്തതിനാല്‍ ഹാദിയ ദില്ലിയില്‍ നിന്നും നേരിട്ട് സേലത്തേക്കാണ് പോവുക.
സേലത്തേക്ക് മടങ്ങുന്നത് വരെ ഹാദിയക്ക് കേരളാ ഹൗസില്‍ താമസിക്കാം. കേരളാ സര്‍ക്കാരിനാണ് ഹാദിയയെ സേലത്തു എത്തിക്കാനുള്ള ചുമതല. സേലത്തു ഹാദിയക്ക് ആവശ്യമെങ്കില്‍ തമിഴ്‌നാട് പോലീസ് സംരക്ഷണം നല്‍കണം. ഹാദിയയുടെ ഹൗസ് സര്‍ജന്‍സിക്കുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കന്‍ കോളേജിനും സര്‍വകലാശാലക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിയില്‍ സുപ്രിം കോടതി തല്‍ക്കാലം ഇടപെട്ടില്ല. ഇക്കാര്യം ജനുവരി മൂന്നാം വാരം പരിഗണിക്കും. ഹാദിയയെ മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്തിട്ടുണ്ട് എന്നും അതിനാല്‍ ഹാദിയയുടെ വിവാഹ സമ്മതം കണക്കില്‍ എടുക്കരുത് എന്നും എന്‍ഐഎ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല