ലണ്ടന്‍: ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടായി 12 മണിക്കൂറിനുള്ളില്‍ ഒരു ചെറിയ ഇഞ്ചക്ഷനെടുത്താല്‍ അതിനുശേഷമുണ്ടാവുന്ന ഗുരുതരപ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാമെന്ന് അവകാശവാദം. ഹൃദയ, മത്സിഷ്‌ക ആഘാതങ്ങള്‍ക്കുശേഷമുണ്ടാവുന്ന ശാരീരികപ്രശ്‌നങ്ങള്‍ 60% ഇല്ലാതാക്കാന്‍ ഈ മരുന്നിന് കഴിവുണ്ടെന്നാണ് മരുന്ന് നിര്‍മ്മിച്ച ബ്രിട്ടീഷ് ശാത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.
അവയവമാറ്റ ശസ്ത്രക്രിയയ്ക്കുശേഷ ശരീരത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും മാറ്റാന്‍ ഇതിനു കഴിയും.ബ്രിട്ടനില്‍ ഒരുപാട് പേരുടെ മരണത്തിന് കാരണമാകുന്ന രണ്ട് അസുഖങ്ങളെ ഇല്ലാതാക്കുന്ന ഈ മരുന്ന് വന്‍ നേട്ടമായിരിക്കുമെന്ന് മരുന്ന് കണ്ടുപിടിച്ച ലൈസെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ വില്‍ഹെല്‍ ഷ്വാവെയ്ബിള്‍ പറയുന്നു.
കട്ടപിടിച്ച രക്തമോ, രക്തധമനിയിലുണ്ടായ പൊട്ടലുകള്‍ മൂലം രക്തം പുറത്തുവരാന്‍ തുടങ്ങുന്നതോ ആണ് ഹൃദയാഘാതത്തിന് കാരണം. ഇത് ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ഓക്‌സിജന്‍ വ്യാപിക്കുന്നത് തടയുന്നു. എന്നാല്‍ ഇതിന്റെ അനന്തരഫലങ്ങള്‍ രോഗം വന്ന് കുറച്ചുകഴിഞ്ഞാല്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ശരീരത്തിന്റെ തന്നെ പ്രതിരോധം ഓക്‌സിജന്‍ കുറഞ്ഞ കോശങ്ങളെ ആക്രമിക്കാന്‍ തുടങ്ങും.
അറ്റാക്കോ, സ്‌ട്രോക്കോ ഉണ്ടായി 12 മണിക്കൂറിന് ശേഷമുണ്ടാകുന്ന അതിന്റെ പ്രഭാവമാണ് 80% പേരുടേയും ശരീരത്തില്‍ സ്ഥിരം കേടുപാടിന് കാരണമാകുന്നത്. ഈ പ്രശ്‌നങ്ങളാണ് അറ്റാക്കില്‍ നിന്നു രക്ഷപ്പെടുന്നവരുടെ ആരോഗ്യ നിലകുറയ്ക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്ന വാക്‌സിനാണ് ലൈസെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ സംഘം കണ്ടെത്തിയത്. ഇത് ശരീരത്തിലെ ഓക്‌സിജന്‍ കുറഞ്ഞ കോശങ്ങള്‍ ആക്രമിക്കപ്പെടുന്നത് തടയും.
ഈ മരുന്ന് ചുണ്ടെലികളിലും ചില സസ്തനികളിലും ലബോറട്ടറിയിലെ മനുഷ്യരക്തത്തിലും പരീക്ഷിച്ചുകഴിഞ്ഞു. ഇതിലെല്ലാം മരുന്ന് പ്രതീക്ഷിച്ച ഫലം നല്‍കുന്നതായും കണ്ടെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ മനുഷ്യനിലും ഇത് പരീക്ഷിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല