സ്വന്തം ലേഖകന്‍: ആഗോള ഭീകര പട്ടികയില്‍നിന്നു തന്റെ പേര് നീക്കം ചെയ്യണം, തന്ത്രപരമായ നീക്കവുമായി ഭീകരന്‍ ഹാഫീസ് സയിദ് ഐക്യരാഷ്ട്ര സഭയെ സമീപിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയുഡി നേതാവുമായ ഹാഫീസ് സയിദ് പാക് ജുഡീഷല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവിനെ തുടര്‍ന്നു വീട്ടുതടങ്കലില്‍ നിന്നു മോചിതനായതിനു പിന്നാലെയാണ് യുഎന്നിനെ സമീപിച്ചത്.
തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളൊന്നും ലഭ്യമല്ലെന്ന് സയിദ് അവകാശപ്പെടുന്നു. തലയ്ക്ക് ഒരു കോടി ഡോളര്‍ ഇനം പ്രഖ്യാപിച്ചിരിക്കുന്ന ഭീകരനാണ് സയിദ്. 2008ലാണ് ഹാഫിസ് സയിദിനെ യുഎന്‍ ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ജനുവരി മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന സയിദിന്റെ വീട്ടുതടങ്കല്‍ മൂന്നുമാസത്തേക്കു കൂടി നീട്ടണമെന്ന പാക് സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് റിവ്യൂബോര്‍ഡ് തീരുമാനമെടുത്തത്. റിവ്യൂബോര്‍ഡ് മുന്പാകെ ഹാജരായ പാക് ധനമന്ത്രാലയ ഉദ്യോഗസ്ഥന്‍ പുതിയ തെളിവു ഹാജരാക്കിയെങ്കിലും ബോര്‍ഡ് അത് അംഗീകരിച്ചില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല