സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഫാഹീസ് സയീദ് പാകിസ്താനില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. പാക് ഭീകര സംഘനയായ ജമാഅത്ത് ഉദ്ദവയുടെ തലവനായ ഫാഹീസ് സയീദ് പാക് സ്വാതന്ത്രദിനത്തില്‍ ലാഹോറില്‍ നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പാകിസ്താനിലെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹാഫിസ് സയീദ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ലെ ആശങ്ക അറിയിച്ചു. വെടിയുണ്ട കൊണ്ട് നിരവധി പേരുടെ ജീവനെടുത്ത ഭീകരവാദി ബാലറ്റിനുള്ളില്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നതാണെന്നാണ് ബാഗ്ലെ പ്രതികരിച്ചത്. അമേരിക്കയുടെയും ഇന്ത്യയുടെയും ഭീകരപ്പട്ടികയില്‍ ഉള്‍പ്പെട്ടലോകത്ത്? സഈദിനെ ആഗോള ഭീകരനായി അമേരിക്ക നേര?ത്തെ പ്രഖ്യാപിച്ചിരുന്നു.
പാക് സൈന്യത്തിന്റെയും പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സിന്റെയും പിന്തുണ സയീദിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണ ഏജന്‍സികള്‍ 10 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 66 കോടിരൂപ) തലയ്ക്ക് വിലയിട്ടിട്ടുള്ള ഭീകരനാണ് ഹാഫിസ് സയീദ്. ഹാഫീസ് സയിദിന്റെ ഗൂഡാലോചനയില്‍ 2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല