1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2018

സ്വന്തം ലേഖകന്‍: പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാക് പ്രതിരോധമന്ത്രി ഖുറം ദസ്തഗീറിന് ഹാഫീസ് സയിദിന്റെ വക്കീല്‍ നോട്ടീസ്. നിരുത്തരവാദപരമായ പ്രസ്താവന നടത്തി തന്നെയും ജെയുഡിയെയും അപകീര്‍ത്തിപ്പെടുത്തിയതിനാണ് വക്കീല്‍ നോട്ടീസ്.

പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാക് പ്രതിരോധമന്ത്രി ഖുറം ദസ്തഗീറിന് മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയിദ് വക്കീല്‍ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

14 ദിവസത്തിനകം മാപ്പു പറഞ്ഞില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നു സയിദിന്റെ വക്കീല്‍ ദോഗര്‍ അയച്ച നോട്ടീസില്‍ പറഞ്ഞു. കന്പനികളില്‍നിന്നും വ്യക്തികളില്‍നിന്നും ജെയുഡിയും മറ്റു ഭീകരസംഘടനകളും സംഭാവന സ്വീകരിക്കുന്നതു വിലക്കി സര്‍ക്കാര്‍ ഈയിടെ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.