സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സില്‍ ഹൈമ ചുഴലിക്കാറ്റ്, 12 പേര്‍ മരിച്ചു, പതിനായിരക്കണക്കിന് വീടുകള്‍ നിലംപരിശായി. വെള്ളിയാഴ്ചയുണ്ടായ അതിശക്തമായ ഹൈമ ചുഴലിക്കാറ്റില്‍ ആയിരക്കണക്കിന് ഏക്കര്‍ പാടത്തെ കൃഷി നശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിലിപ്പീന്‍സില്‍ നിന്നും ചുഴലിക്കാറ്റ് ഹോങ് കോംഗിലേക്ക് കടന്നിട്ടുണ്ട്.
ഫിലിപ്പീന്‍സിന്റെ ഉത്തര മേഖലയിലാണ് കാറ്റ് ഏറ്റവും നാശംവിതച്ചത്. കൊര്‍ഡില്ലെറ മേഖലയില്‍ എട്ടു പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഫിലിപ്പീന്‍സില്‍ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഹൈമ. 225 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. കഗയാനില്‍ മാത്രം 60,000 ഹെക്ടര്‍ നെല്‍പ്പാടം നശിച്ചു. വന്‍തോതില്‍ മണ്ണിടിച്ചിലും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2013 ല്‍ ഫിലിപ്പീന്‍സിലുണ്ടായ യൊലാണ്ട ചുഴലിക്കാറ്റില്‍ ആറായിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഉച്ചയോടെ കാറ്റ് ഹോങ് കോംഗില്‍ എത്തുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനെ ഭയന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല