1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2015


മെര്‍സ് രോഗം വ്യാപകമായി പടരുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒട്ടകങ്ങളുടെ അടുത്ത് പോകരുതെന്ന് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയുടെ മുന്നറിയിപ്പ്. സൗദിയില്‍ തങ്ങുന്ന സമയത്ത് ഒട്ടകത്തിന്റെ പാല്‍ കുടിക്കരുതെന്നും തീര്‍ത്ഥാടനത്തിന്റെ ഭാഗമായ മൃഗബലിയ്ക്ക് വേണ്ടി ഒട്ടകത്തെ ഉപയോഗിക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെര്‍സ് മനുഷ്യരിലേക്ക് പകരുന്നത് പ്രധാനമായും ഒട്ടകത്തില്‍ കൂടിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗദി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗമുള്ള ഒട്ടകമേത് രോഗമില്ലാത്ത ഒ്ട്ടകമേത് എന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. ഗള്‍ഫ് മേഖലയിലെ 90 ശതമാനം ഒട്ടകങ്ങളിലും കൊറോണ വൈറസ് ജീവിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒട്ടകങ്ങളുടെ അടുത്ത് പോകുന്നത് പോലും അപകടകരമാണ്.

ആടുമാടുകളേയോ പശുക്കളേയോ ഒട്ടകങ്ങളേയോ ബലി കഴിക്കുന്നതും അതിന്റെ മാംസം പാചകം ചെയ്യുന്നതും പതിവാണ്. ഇത് ഒട്ടകത്തിന്റെ മാംസമായാല്‍ വലിയ അപകടമുണ്ടാകും എന്ന് കണ്ടാണ് ഇപ്പോള്‍ സൗദി അധികൃതര്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ലോകരാജ്യങ്ങളില്‍ നിന്നുമായി 20 ലക്ഷം ഇസഌമികള്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദിയില്‍ എത്തുന്നുണ്ട്. നിരീക്ഷിക്കാനായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളാണ് തുറന്നിരിക്കുന്നത്. മദീനയില്‍ വിവിധ ആസ്പത്രികളിലായി 135 തീവ്രപരിചരണ വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.