അനിയത്തിപ്രാവിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബന് ഹാഫ് സെഞ്ചുറി. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ മല്ലുസിങിലൂടെയാണ് ചാക്കോച്ചന്‍ കരിയറിലെ അമ്പതാം സിനിമ തികച്ചത്. മല്ലുസിങില്‍ അനിയെന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ അവതരിപ്പിയ്ക്കുന്നത്. 1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് കുഞ്ചാക്കോയ്ക്ക് സമ്മാനിച്ചത് ചോക്ലേറ്റ് ഹീറോ പരിവേഷമാണ്. എന്നാല്‍ ഈ ഇമേജ് തന്നെ പിന്‍കാലത്ത് നടന് വിനയായി. ഒരേ ടൈപ്പിലുള്ള വേഷങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടതോടെ പ്രേക്ഷകന് കുഞ്ചാക്കോ ബോബനെ മടുത്തു.
സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും ചെയ്തതോടെ താത്കാലികമായി ഒരു വാനവാസത്തിന് പോകേണ്ട ഗതികേടും ചാക്കോച്ചന് വന്ന് ചേര്‍ന്നു. മെഗാഹിറ്റായി മാറിയ ക്ലാസ്‌മേറ്റില്‍ നരേന്‍ അവതരിപ്പിച്ച വേഷം നിരസിയ്ക്കുകയെന്ന മണ്ടത്തരവും ഇക്കാലത്ത് നടന്‍ കാണിച്ചു.
എന്നാല്‍ സിനിമാലോകത്തെയാകെ അമ്പരിപ്പിയ്ക്കുന്ന രീതിയില്‍ തന്നെ തിരിച്ചുവരാന്‍ കുഞ്ചാക്കോ ബോബന് പിന്നീട് കഴിഞ്ഞു. വില്ലനും സഹനടനുമായി അഭിനയിക്കാന്‍ കാണിച്ച മനസ്ഥിതിയും മണ്ണിന്റെ മണമുള്ള വേഷങ്ങളുമാണ് രണ്ടാംവരവില്‍ ചാക്കോച്ചന് തുണയായത്. കൈനിറയെ സിനിമകളുമായി ചാക്കോച്ചന്റെ യാത്ര ഇനിയും തുടരുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം, ആശംസിയ്ക്കാം…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല