ഒരു വര്‍ഷം 10 മില്യണും അതില്‍ കൂടുതലും യുവാന്‍ ലഭിക്കുന്ന ചൈനീസ് ജനതയില്‍ ഭൂരിഭാഗവും ചൈന വിടാന്‍ ഒരുങ്ങുന്നു. ചൈനയിലെ വിദ്യാഭ്യാസ മേഖലയുടെ ശോചനീയാവസ്ഥയും വര്‍ദ്ധിച്ചു വരുന്ന ജീവിത ചിലവുകളുമാണ് ചൈനീസ് ജനതയെ ചൈന വിടാന്‍ പ്രേരിപ്പിക്കുന്നത്. ചൈനയിലെ പണക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന ഹ്യുവാന്‍ റിപ്പോര്‍ടിന്റെ കണക്കു പ്രകാരം ചൈനയില്‍ സര്‍വ്വേ നടത്തിയ 980 മി്ല്ല്യണിയേഴ്‌സില്ില്‍ 46 ശതമാനം പേരും ചൈന വിടാന്‍ ആഗ്രഹിക്കുന്നവരാണ്.
ഇതില്‍ തന്നെ 14 ശതമാനം ആളുകള്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയോ അതിനായി അപേക്ഷ നല്‍കുകയോ ചെയ്തവരാണ്. 60 ശതമാനവും തങ്ങളുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനായി ചൈന വിടാന്‍ ആഗ്രഹിക്കുന്നവരാണ്. മെയ് മുതല്‍ സെപ്റ്റംബര്‍ വരെ ചൈനയിലെ 18 നഗരങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തലുകള്‍. ബ്രിട്ടനിലേക്ക് കുടിയേറിയ ചൈനീയ് വംശജയായ ലുയോയുടെ അഭിപ്രായത്തില്‍ ബെയ്ജിംഗില്‍ ഒരു വീട് വാങ്ങുന്നതിന് ബ്രിട്ടനില്‍ ചിലവാകുന്ന തുകയേ ആവുകയുള്ളൂ, എന്നാല്‍ മറ്റൊരു പ്രയോജനങ്ങളും ചൈനയില്‍ ലഭിക്കുന്നില്ല.
ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നവരില്‍ കൂടുതലും ആഗ്രഹിക്കുന്നത് ക്യാനഡയിലേക്കും ആസ്‌ട്രേലിയയിലേക്കും മൈഗ്രേറ്റ് ചെയ്യുന്നതിനാണ്. ചൈനയിലെ മൈക്രോ ബ്ലോഗിംഗ് വെബ് സൈറ്റായ സിന വിബോയില്‍ പോസ്റ്റ് ചെയ്യുന്നവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത് തങ്ങള്‍ ചൈനയില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനാവശ്യമായത്രയും തുക കയ്യില്‍ ലഭിക്കുന്നതനുസരിച്ച് തങ്ങള്‍ ചൈന വിടുമെന്നും അവര്‍ പറയുന്നു.എന്നാല്‍ ചൈനയിലെ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഒരു ശ്രമവും ഇതു വരെ നടന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല