അമ്മയാകുവാനുള്ള ബ്രിട്ടീഷ് സ്ത്രീകളുടെ മോഹത്തിന് അല്പം ദൈഘ്യം കൂടുതലാണെന്നാണ് അടുത്തിടെ പുറത്തുവന്ന ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ആദ്യമായി ഗര്‍ഭം ധരിച്ചവരില്‍ പകുതിയോളം സ്ത്രീകളും മുപ്പത് വയസ് കഴിഞ്ഞവരാണെന്നു വ്യകതമായിരിക്കുന്നത്. ഇംഗ്ലണ്ടിലെയും വെല്സിലെയും ഔദ്യോഗിക കണക്കുകള്‍ പരിശോധിച്ചാല്‍ 48 ശതമാനം സ്ത്രീകളാണ് തങ്ങളുടെ കുടുംബ ജീവിതം മദ്ധ്യ വയസ്സിനു ശേഷം ആരംഭിച്ചിരിക്കുന്നത്.
കുഞ്ഞിനു ജന്മം നല്‍കുന്ന അമ്മയുടെ ശരാശരി പ്രായം ഇക്കാലയളവില്‍ 29 .5 വര്‍ഷമായായി ഉയര്‍ന്നപ്പോള്‍ ആദ്യ കുഞ്ഞിന് ജന്മമേകുന്ന മാതാവിന്റെ ശരാശരി പ്രായം 27.8 വര്‍ഷമായും ഉയര്‍ന്നിരിക്കുകയാണ്. ഈ കണക്കുകളെല്ലാം നല്‍കുന്ന സൂചന സ്ത്രീകള്‍ അവരുടെ കുടുംബ ജീവിതത്തെക്കാള്‍ കരിയറിനും സമ്പാദ്യത്തിനുമാണ് വില കല്പ്പിക്കുന്നതെന്നാണ്. സാമൂഹിക പ്രവര്‍ത്തകയായ പാട്രീഷ്യ മോര്‍ഗന്‍ പറയുന്നത് സാമ്പത്തിക ഞെരുക്കവും കട ബാധ്യതയുമാണ് അമ്മയാകാനുള്ള സ്ത്രീയുടെ മോഹത്തിന് വിലങ്ങ് തടിയാകുന്നതെന്നാണ്.
അതേസമയം ഒരു കുഞ്ഞിന് മാത്രം ജന്മമേകുന്ന മാതാക്കളുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്. 2005 ല്‍ 43 ശതമാനമായിരുന്ന ഈ കണക്കു ഇപ്പോള്‍ 47 ശതമാനമായാണു ഉയര്‍ന്നിരിക്കുന്നത്. എന്നിരിക്കിലും യുവതികളെ വെച്ച് നോക്കുമ്പോള്‍ വൈകിയാണെങ്കിലും കുഞ്ഞിന് ജന്മം നല്‍കുന്ന ഈ അമ്മമാരാണ് വിവാഹ കാര്യത്തില്‍ മുന്നില്‍. ഇവരില്‍ 30 ശതമാനം മാത്രമാണ് വിവാഹം കഴിക്കാതെ അമ്മയാകുന്നത്. ഏറെ വിചിത്രമായ മറ്റൊരു കണക്കു എന്ന് പറയുന്നത് 13 കാരികളായ പതിനേഴ് പെണ്‍കുട്ടികള്‍ 2010 ല്‍ ബ്രിട്ടനില്‍ അമ്മയായെന്നുള്ളതാണ്, ഇക്കാലയളവില്‍ തന്നെ 14 കാരികളായ 183 അമ്മമാരും ബ്രിട്ടനില്‍ ഉണ്ടാവുകയുണ്ടായി!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല